കുറിച്യര്‍ തുടങ്ങിയ ചില ആദിവാസികള്‍ക്കിടയില്‍ വിവാഹബന്ധം വേര്‍പ്പെടുത്തുന്ന ചടങ്ങ്. രണ്ടു വിവാഹം കഴിച്ചാല്‍ വിവാഹ മോചന പ്രശ്‌നം ഉദിക്കും. രണ്ടു കുലങ്ങള്‍ക്കു തമ്മിലുണ്ടായ ആ ബന്ധം, പരേതരായ കാരണവന്മാരെയും ദേവതകളെയും അറിയിച്ചുകൊണ്ട് വേര്‍പെടുത്തുന്ന കര്‍മമാണ് വാക്കുമുറി. ഇസ്‌ളാമികളുടെ ‘മൊഴി ചൊല്ല്’ എന്ന ചടങ്ങ് ഇവിടെ സ്മര്‍ത്തവ്യമാണ്.