പടേനി ഉത്സവം പല നാളുകള്‍ നീണ്ടുനില്‍ക്കും. മുഖ്യമായ ഉത്സവം നടക്കുന്നതാണ് വലിയ പടേനി. അത് കരക്കാര്‍ ചേര്‍ന്നാണ് നിശ്ചയിക്കുക. മുഖ്യപടേനിക്കിടയില്‍ നടത്തപ്പെടുന്നവ എടപ്പടേനിയാണ്. അടവി തുടങ്ങിയ പ്രധാനചടങ്ങുകള്‍ വല്യ പടേനിക്കാണുണ്ടാവുക. കാളകെട്ട്, നായാട്ടുവിളി എന്നിവയും അന്നേ ഉണ്ടാവൂ. പ്രധാനപ്പെട്ട പടേനി നാളിലാണ് മംഗളക്കോലം തുള്ളുക.