ക്രൈസ്തവരുടെ വൃതാനുഷ്ഠാനം. ജനഹാകാലത്തിനും, ഉയിര്‍പ്പ് തിരുനാളിനും ഇടയ്ക്കുള്ള ഏഴ് ആഴ്ചകള്‍ പ്രാശ്ചിത്തം, പ്രാര്‍ത്ഥന, ഉപവാസം എന്നിവയ്ക്കായി നീക്കിവയ്ക്കപ്പെട്ടിരിക്കുന്നു. ഈശോയുടെ ദിവസത്തെ ഉപവാസമാണ് വലിയനോമ്പ് എന്ന പേരില്‍ അറിയപ്പെടുന്നതിന്റെ അടിസ്ഥാനം. സാധാരണമായി അമ്പത് നോമ്പ് എന്നാണ് പറയുക. പക്ഷേനാല്‍പ്പതുദിവസമേയുള്ളൂ. ഞായറാഴ്ചകള്‍ നോമ്പില്ലാത്ത ദിനങ്ങളാണ്. പീഢാനുഭവ വെള്ളിയാഴ്ചയും വലിയ ശനിയാഴ്ചയും നോമ്പിന്റെ പ്രത്യേക ദിവസങ്ങളാണ്. അങ്ങനെ കണക്കുകൂട്ടുമ്പോള്‍ നോമ്പിന്റ ഒന്നാം തിങ്കള്‍ പെസഹ വ്യാഴംവരെ 40 ദിവസം ഉള്ളതായി കാണാം. യേശുവിന്റെ പീഢനാനുഭവം, മരണം സംസ്‌കാരം എന്നിവയാണ് ഈ കാലത്തെ ചിന്താവിഷയം.