സാമൂഹിക ജീവിയായ മനുഷ്യരെ പരസ്പരം ബന്ധിപ്പിക്കുന്ന ഘടകം. സാമൂഹികവിധിനിയമങ്ങളില്‍പ്പെട്ടതാണ് വഴക്കങ്ങള്‍. സാമൂഹികാനുമതിയോടുകൂടിയ വഴക്കങ്ങള്‍ സമൂഹത്തിന്റെ അഭിവൃദ്ധിക്ക് ആവശ്യമാണ്. നന്മതിന്മകളായ കര്‍മങ്ങളെ വേര്‍തിരിച്ചറിയുന്നത് സാമൂഹിക വഴക്കങ്ങളിലൂടെയാണ്. ജീവിക്കുന്ന സാമൂഹികപരിതഃസ്ഥിതികളില്‍ ജനങ്ങള്‍ ബോധപൂര്‍വമല്ലാതെ സ്വീകരിക്കുന്ന ചിന്തയയുടെയും കര്‍മത്തിന്റെയും പദ്ധതിയാണ് വഴക്കം. നാടന്‍ജീവിതചര്യകളാണ് അവയ്ക്ക് രൂപം നല്‍കുന്നത്.