Keralaliterature.com

വാര്‍ത്തകള്‍

മോഹന്‍ലാലിന്റെ വെബ്‌സൈറ്റിന് പുതുഭാവം

തിരുവനന്തപുരം: മോഹന്‍ലാലിന്റെ വെബ്‌സൈറ്റ് പുതുക്കി. ദ കംപ്ലീറ്റ് ആക്ടര്‍ഡോട്ട്‌കോമിലാണ് അഴിച്ചുപണി നടത്തിയത്. ലാല്‍ എന്ന നടന്റെ ജനനം മുതല്‍ എറ്റവും പുതിയ സിനിമയായ മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന സിനിമ വരെയുളളവയുടെ വിശേഷങ്ങള്‍ ഉള്‍പ്പെടുത്തി. ജഗതി ശ്രീകുമാര്‍ വെബ്‌സൈറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത് കൗതുകമായി. മോഹന്‍ലാലിന്റെ സാന്നിദ്ധ്യത്തിലായിരുന്നു ഇത്. ഹോട്ടല്‍ ഹില്‍ട്ടണ്‍ ഗാര്‍ഡനില്‍ നടന്ന ചടങ്ങില്‍ നടന്മാരായ മധു, നെടുമുടി വേണു, മണിയന്‍ പിള്ള രാജു, ഗായകന്‍ എം.ജി. ശ്രീകുമാര്‍, സംവിധായകരായ ഷാജി എന്‍ കരുണ്‍,കെ. മധു, ടി.കെ.രാജീവ് കുമാര്‍, രഞ്ജിത് തുടങ്ങിയവര്‍ പങ്കെടുത്തു.
    മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ ദൃശ്യങ്ങള്‍ മുതല്‍, മുഴുവന്‍ സിനികളിലെയും ചിത്രങ്ങള്‍ സൈറ്റിലുണ്ട്. കുടുംബചിത്രങ്ങള്‍, കുട്ടിക്കാലത്തെ അപൂര്‍വ ചിത്രങ്ങള്‍ എന്നിവയും കാണാം. ലാലിന് പറയാനുള്ളത് സൈറ്റില്‍ വായിക്കാം. അദ്ദേഹത്തിന്റെ ട്വിറ്റര്‍ കുറിപ്പുകളും വായിക്കാം. ബ്ലോഗിന്റെ ലിങ്കും ലഭ്യമാണ്. വായനക്കാര്‍ പ്രതികരിക്കാനും അവസരമുണ്ട്.