Keralaliterature.com

വാര്‍ത്തകള്‍

സച്ചിദാനന്ദന് എം.എന്‍ വിജയന്‍ പുരസ്‌കാരം

തൃശൂര്‍: മതിലകം കളരിപ്പറമ്പ്് ഗ്രാമീണ വായനശാലയുടെ പ്രഥമ പ്രൊഫ. എം.എന്‍ വിജയന്‍ സ്മാരക പുരസ്‌കാരത്തിന് കവി കെ.സച്ചിദാനന്ദന്‍ അര്‍ഹനായി. 50,000 രൂപയും ശില്‍പ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഫെബ്രുവരി11ന് മതിലകത്ത് വൈകിട്ട് നടക്കുന്ന ചടങ്ങില്‍ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി അവാര്‍ഡ് സമ്മാനിക്കും. ഡോ.സുനില്‍ പി ഇളയിടം ചെയര്‍മാനും എ.പി.അഹമ്മദ്, ടി.എസ്. സജീവന്‍, സോമന്‍ താമരക്കുളം, എം.എസ് ദിലീപ് എന്നിവര്‍ അംഗങ്ങളുമായുള്ള സമിതിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്.