Keralaliterature.com

വാര്‍ത്തകള്‍

വയലാര്‍ ഫൗണ്ടേഷന്‍ പുരസ്‌കാരം മഞ്ജുവാര്യര്‍ക്ക്

തൃശൂര്‍: വയലാര്‍ രാമവര്‍മ്മ ഫൗണ്ടേഭന്‍ പുരസ്‌കാരം മഞ്ജു വാര്യര്‍ക്ക് നല്‍കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. 25000 രൂപയുടെ കര്‍മ്മശ്രേഷ്ഠ അവാര്‍ഡ് കെ.പി. മാത്യൂസിന് സമ്മാനിക്കും. ഗുരുശ്രേഷ്ഠ പുരസ്‌കാരം പിന്നീട് പ്രഖ്യാപിക്കും. 29ന് തേക്കിന്‍കാട് മൈതാനിയില്‍ മന്ത്രി വി.എസ്.സുനില്‍ കുമാര്‍ അവാര്‍ഡ് വിതരണം ചെയ്യും. അബ്ദുള്‍ സമദ് സമദാനി അദ്ധ്യക്ഷത വഹിക്കും. മധു ബാലകൃഷ്ണന്റെ സംഗീതനിശയും കോട്ടയം നസീറിന്റെ കോമഡി ഷോയും ഉണ്ടായിരിക്കും. ആനന്ദ്, ബിന്ദുക്കുട്ടന്‍, ഉണ്ണി വിയ്യൂര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.