Keralaliterature.com

വാര്‍ത്തകള്‍

ചേരനും ആര്യാഗോപിക്കും പുരസ്‌കാരം

ദുബായ്: അന്തര്‍ദ്ദേശീയ സാംസ്‌കാരിക കൂട്ടായ്മയായ ഒ.എന്‍.വി ഫൗണ്ടേഷന്റെ പ്രഥമ അന്തര്‍ദ്ദേശീയ കവിതാപുരസ്‌കാരത്തിന് തമിഴ് കവി ഡോ. ചേരന്‍ രുദ്രമൂര്‍ത്തിയും യുവകവി പുരസ്‌കാരത്തിന് മലയാളത്തിലെ കവയത്രി ആര്യാഗോപിയും അര്‍ഹരായി. പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമന്‍ രൂപകല്പന ചെയ്ത ശില്പവും അവാര്‍ഡ് തുകയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. യു.എ.ഇ എക്‌സ്‌ചേഞ്ച്, എന്‍.എം.സി ഹെല്‍ത്ത് കെയര്‍, എക്‌സ്പ്രസ് മണി എന്നിവരുടെ സഹകരണത്തോടെ നടത്തുന്ന ഹരിതമാനസം സാംസ്‌കാരികോല്‍സവത്തില്‍ പുരഎസ്‌കാരം സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
    ദുബായ് കോണ്‍സുലേറ്റ് ഹാളില്‍ 17ന് സാംസ്‌കാരികോല്‍സവം കവി ഡോ.ശിഹാബ് ഉദ്ഘാടനം ചെയ്യും.  അടൂര്‍ ഗോപാലകൃഷ്ണന്‍, പ്രൊഫ. വി.മധുസൂദനന്‍ നായര്‍, ആലങ്കോട് ലീലാകൃഷ്ണന്‍, ഡോ.ജോര്‍ജ് ഓണക്കൂര്‍, രാജീവ് ഓ.എന്‍.വി, ബഷീര്‍ തിക്കോടി തുടങ്ങിയവര്‍ പങ്കെടുക്കും. അന്തര്‍ദ്ദേശീയ കവിതാ പുരസ്‌കാരം നേടിയ ഡോ.ചേരന്‍ ശ്രീലങ്കന്‍ സ്വദേശിയാണ്.  കാനഡ വിന്‍സര്‍ യൂണിവേഴ്‌സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസറാണ്. കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജ് അദ്ധ്യഅപികയാണ് ആര്യാഗോപി.