Keralaliterature.com

വാര്‍ത്തകള്‍

കമലാ സുരയ്യ അവാര്‍ഡ് സീമയ്ക്ക്

തിരുവനന്തപുരം: കമലാ സുരയ്യയുടെ സ്മരണാര്‍ത്ഥം നിംസ് മെഡിസിറ്റി, ഇന്‍ഫര്‍മേഷന്‍ വകുപ്പ് എന്നിവയുടെ സഹകരണത്തോടെ കേരള കലാകേന്ദ്രം കമലാ സുരയ്യ കള്‍ച്ചറല്‍ സെന്റര്‍ നല്‍കുന്ന കമലാ സുരയ്യ ചെറുകഥാ പുരസ്‌കാരത്തിന് പി. സീമ അര്‍ഹയായി. ' സംശയങ്ങളില്‍ ആഞ്ചലമേരി ഇങ്ങനെ' എന്ന കഥയാണ് അവാര്‍ഡിന് അര്‍ഹമായത്. നവാഗത എഴുത്തുകാരികള്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്. 10000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. പ്രത്യേക ജൂറി പുരസ്‌കാരത്തിന് പി.സി.മിനി (മഞ്ഞക്കുതിര), കീര്‍ത്തി സാഗര്‍ (സപത്‌നി), നിഷ അനില്‍കുമാര്‍ (ശിഥിലസമാധി), ദേവി നായര്‍ ദുബായ് (ആദ്യവായന കഴിഞ്ഞ പുസ്തകം) എന്നിവരും അര്‍ഹരായി. ഡോ. ജോര്‍ജ് ഓണക്കൂര്‍, അഡി.ഡി.ജി.പി ഡോ. ബി. സന്ധ്യ, എസ്. മഹാദേവന്‍ തമ്പി എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌കാരനിര്‍ണയം നടത്തിയത്.
    ജൂലായ് 19ണ ബുധനാഴ്ച തിരുവനന്തപുരം പ്രസ് ക്ലബ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ അവാര്‍ഡുകള്‍ സമ്മാനിക്കും.