Keralaliterature.com

വാര്‍ത്തകള്‍

യു.ജി.സി മലയാളം പരിശീലനം

യു.ജി.സി നെറ്റ്-ജെ.ആര്‍.എഫിനുള്ള മലയാളം
പരീക്ഷാ പരിശീലനം കേരളലിറ്ററേച്ചര്‍ ഡോട്ട്‌കോമില്‍ ആരംഭിക്കുന്നു. അടുത്ത ആഴ്ച മുതല്‍ ഇതു തുടങ്ങും. പരീക്ഷക്ക് വരാവുന്ന ചോദ്യങ്ങളും അതിനുള്ള ഉത്തരങ്ങളും സൗജന്യമായി ലഭിക്കും. ആദ്യം ചോദ്യം നല്‍കും. പരീക്ഷാര്‍ത്ഥികള്‍ക്ക് അതിനുള്ള ഉത്തരങ്ങള്‍ ഇ-മെയിലില്‍ അയക്കാം. ശരിയുത്തരം അടുത്തയാഴ്ച സൈറ്റില്‍ നല്‍കുന്നതാണ്. എഴുത്തുകാരനും നെല്ലിക്കാട് മദര്‍തെരേസ കോളേജിലെ മലയാളം പ്രൊഫസറുമായ റ്റോജി വര്‍ഗീസ്. റ്റി ആണ് പരിശീലനം നല്‍കുന്നത്. കാത്തിരിക്കുക.