Keralaliterature.com

വാര്‍ത്തകള്‍

നിര്‍മ്മല ജയിംസിന് അവാര്‍ഡ്

കടയ്ക്കല്‍: സമന്വയം സാഹിത്യസമിതിയുടെ അഞ്ചാമത് സാഹിത്യപുരസ്‌കാരത്തിന് നിര്‍മ്മല ജയിംസ് അര്‍ഹയായി. ' ഒരുപിടി രഹസ്യങ്ങള്‍' എന്ന കഥാസമാഹാരത്തിനാണ് അവാര്‍ഡ്. ആകെ ലഭിച്ച നൂറില്‍പ്പരം കൃതികളില്‍ നിന്ന് പത്തുവായനക്കാരുടെ പ്രാഥമിക വിലയിരുത്തലുകള്‍ക്കുശേഷം നാല് വിശിഷ്ട വ്യക്തികള്‍ അടങ്ങുന്ന ജൂറിയാണ് നിര്‍മ്മല ജയിംസിനെ തിരഞ്ഞെടുത്തത്.25000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന അവാര്‍ഡ് അടുത്തമാസം നടക്കുന്ന സമന്വയം വാര്‍ഷിക സമ്മേളനത്തില്‍ സമ്മാനിക്കും.