തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന വി. തങ്കയ്യയുടെ സമ്പൂര്‍ണകൃതികളുടെ പ്രകാശനം എം.എ. ബേബി ദാസയ്യന്‍ നാടാര്‍ക്ക് നല്‍കി നിര്‍വഹിച്ചു. വി.ജെ.ടി ഹാളില്‍ നടന്ന ചടങ്ങില്‍ എന്‍.ഷണ്മുഖന്‍ പിള്ള അദ്ധ്യക്ഷത വഹിച്ചു. വി.തങ്കയ്യ സ്മാരക സമിതിയാണ് പുസ്തകത്തിന്റെ പ്രസാധകര്‍. ചടങ്ങില്‍ എ.രാമനാഥന്‍, ദേവപ്രസാദ് ജോണ്‍, നീലലോഹിതദാസന്‍ നാടാര്‍, പിരപ്പന്‍കോട് മുരളി, ജി.ആര്‍. അനില്‍, വിശ്വമംഗലം സുന്ദരേശന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.