പെരുമ്പാവൂര്‍: യെസ് പ്രസ് ബുക്ക്‌സ് പ്രസിദ്ധീകരിച്ച പത്തു പുസ്തകങ്ങള്‍ വിദ്യാരംഭദിനമായ 19 ന് ഉച്ചകഴിഞ്ഞ് രണ്ടിന് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഹാളില്‍ പ്രകാശനം ചെയ്യും. പബ്ലിക്കേഷന്‍ മാനേജര്‍ ജോളി കളത്തില്‍ അദ്ധ്യക്ഷത വഹിക്കും.
പ്രശസ്ത നാടകകൃത്ത് ശ്രീമൂലനഗരം മോഹന്‍, ജില്ലാ കൗണ്‍സില്‍ മുന്‍ പ്രസിഡന്റും എഴുത്തുകാരിയുമായ മോളി എബ്രഹാം, കഥാകൃത്ത് എം കരീം, പ്രശസ്ത കവികളായ ജയകുമാര്‍ ചെങ്ങമനാട്, ടോം മുളന്തുരത്തി, ഡോ.ബി രാജീവ്, ഡോ.ജെ.കെ.എസ് വീട്ടൂര്‍, രവിത ഹരിദാസ്, ബാലസാഹിത്യകാരന്‍മാരായ ഇ വി നാരായണന്‍ മാസ്റ്റര്‍, വേണു വാര്യത്ത് എന്നിവരാണ് പുസ്തകങ്ങള്‍ പ്രകാശനം ചെയ്യുന്നത്.
രണ്ടു മന്ത്രങ്ങള്‍ (ഫരീദ് ജാസ്), വിവേകാശ്രമം (അനില്‍ ബാവു), കണ്ണാടിയില്ലാത്ത ലോകം (കെ മുരളീധരന്‍), (അവര്‍ അനന്തരം) ജോസഫ് ഓടക്കാലി, (തുന്നോടം) ജോണ്‍ കാഞ്ഞിരത്തുങ്കല്‍, ശരവര്‍ഷം (കുമാരന്‍ മാസ്റ്റര്‍), ഒരു മീശയുടെ ജനനം (എസ് ബി പണിക്കര്‍), സ്‌നേഹായനം (ഉണ്ണികൃഷ്ണന്‍ പുലരി), സൂര്യകിരീടി (സുരേഷ് കീഴില്ലം) എന്നി പുസ്തകങ്ങളുടെ ആദ്യകോപ്പി കെ.എ നൗഷാദ് മാസ്റ്റര്‍, എം ജി സുനില്‍ കുമാര്‍, പ്രദീപ് എസ്.എസ്, അനുപമാ ദേവസി, രവീന്ദ്രന്‍ ചെമ്മനാട്, തസ്മിന്‍ ഷിഹാബ്, ജി ആനന്ദകുമാര്‍, തങ്കച്ചന്‍ മുടക്കാരില്‍, എന്‍ സി ഓമന, ശ്രീദേവി മധു എന്നിവര്‍ ഏറ്റുവാങ്ങും.
യെസ് പ്രസ് ബുക്‌സ് അഡ്മിനിസ്‌ട്രേഷന്‍ മാനേജര്‍ രശ്മി വിനോദ് സ്വാഗതവും എക്‌സിക്യുട്ടീവ് എഡിറ്റര്‍ സുജിത് ചന്ദ്രന്‍ നന്ദിയും പറയും.