അഭൗതികമായ അധ്വാനത്തിന്റെ മേഖലകള്‍, ആശയങ്ങളുടെ രൂപീകരണം, ആശയ വിനിമയം, ഭാവങ്ങളുടെ ഉല്‍പ്പാദനം, തുടങ്ങി കലാസാഹിത്യമേഖകളും ലാഭം ഉല്‍പ്പാദിപ്പിക്കുകയും മൂലധനലബ്ധിക്കു കിഴ്‌പെ്പട്ടിരിക്കുകയും ചെയ്യുന്ന ഒരുകാലത്ത് സാംസ്‌കാരിക പ്രവര്‍ത്തനം സൂക്ഷ്മമായ രാഷ്ടിയ പ്രവര്‍ത്തനം തന്നെയായി മാറുന്നു. സംസ്‌കാരത്തില്‍ ഇടപെ്പട്ടുകൊണ്ട് ആക്റ്റിവിസത്തിന്റെയും ചെറുത്തുനില്‍പ്പിന്റെയും പുതിയ സമരമുഖം തുറക്കുകയാണ് പുകസ ചെയ്യണ്ടത്. ജനാധിപത്യത്തിന്റെ സൂക്ഷ്മതലങ്ങളെ സ്വാംശീകരിച്ച് തൊഴിലാളികള്‍, ദലിതര്‍, സ്ത്രീകള്‍, കുട്ടികള്‍, വ്യത്യസ്ത ശേഷിയുള്ളവര്‍ തുടങ്ങി പാര്‍ശ്വവല്‍കൃതരായ ജനസഞ്ചയങ്ങളെ ഉള്‍ക്കൊള്ളുന്ന ഒരു പ്രസ്ഥാനമായി മാറിത്തീര്‍ന്നിലെ്‌ളങ്കില്‍ വ്യവസ്ഥാപിത ജിര്‍ണതയുടെ ഭാഗമായി ചരിത്രത്തില്‍ നിന്നും തിരോധാനം ചെയ്യേണ്ട സ്ഥിതി പുകസയ്ക്ക് വന്നുചേരും. ഇതിനെ മറികടക്കുന്നതിനുള്ള മേല്‍പ്പറഞ്ഞ ശ്രമങ്ങളോടൊപ്പം സംഘടനയും പാര്‍ട്ടിയും തമ്മിലുള്ള ബന്ധത്തെയും പുനര്‍ നിര്‍വചിക്കേണ്ടിവരും എന്ന കാര്യവും ഓര്‍ക്കേണ്ടതുണ്ട്.

casokan65@gmail.com