മധ്യവര്‍ഗ്ഗത്തിന്റെ മേല്‍ക്കോയ്മ പൂര്‍ണ്ണമായും കീഴടക്കിക്കഴിഞ്ഞ ഈ സംഘടനയ്ക്കു കേരളത്തിലെ സാമൂഹിക സാംസ്‌കാരിക മേഖലകളില്‍ മധ്യവര്‍ഗ്ഗ മേല്‍ക്കോയ്മയുടെ ഭാഗമായി രൂപപെ്പട്ടുകഴിഞ്ഞ വലതുപകഷ യാഥാസ്ഥിതികത്വത്തെയും കമ്പോള മുതലാളിത്തത്തിന്റെ ഉപഭോഗ സംസ്‌കാരത്തെയും ചെറുത്തുനില്‍ക്കുവാന്‍ കഴിയാത്ത വിധം ദുര്‍ബലപെ്പടുന്നുവെന്നതാണ് വസ്തുത. തൊഴിലാളികളും ദലിതരും സ്ത്രീകളും കുട്ടികളും പാര്‍ശ്വവത്കരിക്കപെ്പട്ട മനുഷ്യരും ന്യൂനപകഷങ്ങളും എഴുത്തുകാരും കലാപ്രവര്‍ത്തകരും പരസ്ഥിതിവാദികളും ഒക്കെ ചേര്‍ന്ന ഒരു ജനസഞ്ചയത്തിന്റെ സാംസ്‌കാരിക മുന്നേറ്റത്തിന് നേതൃത്വം കൊടുത്തുകൊണ്ട് വലതുപകഷ മൂല്യങ്ങള്‍ക്കും ഫാസിസ്റ്റു സംസ്‌കാരത്തിനും കമ്പോള മുതലാളിത്ത സംസ്‌കാരത്തിനും എതിരെ ചെറുത്തുനില്‍പ്പു നടത്തുന്ന ഒരു സംഘടനയെന്ന നിലയില്‍ എത്തിപെ്പടുന്നതിനായി നിരന്തരം സംസ്‌കാരത്തില്‍ ഇടപെടലുകള്‍ നടത്തുന്ന ഒരു ആക്ടിവിസ്റ്റുതലം പുകസ ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു.
പുകസയുടെ സമീപന രേഖയില്‍ വിഭാവനം ചെയ്യപെ്പടുന്നത് അതിന്റെ ജനറല്‍ സെക്രട്ടറി വി.എന്‍. മുരളിയുടെ വാക്കുകളില്‍ തന്നെ നമുക്ക് കേള്‍ക്കാം. ‘1992ല്‍ പുരോഗമന കലാസാഹിത്യ സംഘം പെരുമ്പാവൂരില്‍ ചേര്‍ന്ന് അംഗീകരിച്ച രേഖ അധഃസ്ഥിത മോചനവും സാര്‍വത്രിക സ്വാതന്ത്ര്യവും