സാംസ്‌കാരികാഭ്യുന്നതിയുമാണ് സാഹിത്യസംഘം ലക്ഷ്യമാക്കുന്നതെന്ന് വ്യക്തമാക്കി. അതിനുവേണ്ടി തത്വത്തിലെന്നപോലെ വിലയിരുത്തലിലും ഒട്ടും വിഭാഗീയത കലരാത്ത യോജിച്ച ഒരു മഹാസാംസ്‌കാരിക പ്രസ്ഥാനമാണ് നമുക്കാവശ്യമെന്നും പ്രഖ്യാപിച്ചു!” (പുരോഗമന സാഹിത്യപ്രസ്ഥാനം ആഗോളീകരണ കാലത്ത്, ഗ്രന്ഥാലോകം, ആഗസ്റ്റ് 2007). ജനാധിപത്യ വിശ്വാസികള്‍ക്ക് ഇത്തരമൊരു പ്രസ്ഥാനത്തോട് വിയോജിപ്പ് തോന്നുവാന്‍ സാധ്യതയില്‌ള. എന്നാല്‍ ഇത്തരമൊരു പ്രസ്ഥാനം മുകളില്‍ നിന്നും താഴേയ്ക്ക് കെട്ടിപ്പടുക്കേണ്ടതാണോ, അതോ സ്വയം രൂപപെ്പട്ടുവരേണ്ടതാണോ (താഴെ നിന്നും മുകളിലേക്ക് കെട്ടിപ്പടുക്കേണ്ടത്) എന്ന ചോദ്യം ബാക്കിയാവുന്നു. കലയിലും സാഹിത്യത്തിലും സൂക്ഷ്മരൂപത്തില്‍ സംഭവിക്കുന്ന വര്‍ഗ്ഗസംഘര്‍ഷങ്ങളെ കണ്ടെടുക്കുവാനും ഒപ്പം തന്നെ സ്വത്വപ്രതിസന്ധിയും സ്വത്വാന്വേഷണപ്രശ്‌നങ്ങളും പാര്‍ശ്വവല്‍ക്കരിക്കപെ്പട്ടവരുടെ പ്രശ്‌നങ്ങളും പുരുഷമേധാവിത്വത്തിനെതിരെ ഉയര്‍ന്നുവരുന്ന സ്ത്രീ പ്രക്ഷോഭങ്ങളും പാരിസ്ഥിതിക ഉല്‍ക്കണ്ഠകളും തുടങ്ങിയ ജനങ്ങളുടെ ജീവിതപ്രശ്‌നങ്ങളും മുന്‍നിര്‍ത്തി സര്‍ഗസമരത്തിന്റെ വിശാലപരിപ്രേക്ഷ്യം നിര്‍മ്മിക്കുന്നതിനും പുകസയ്ക്ക് എന്തുകൊണ്ട് കഴിയാതെ പോകുന്നു എന്ന അന്വേഷണം നമ്മെ മധ്യവര്‍ഗാധിപത്യത്തിലേക്കുതന്നെ എത്തിക്കുന്നു.