തൃശൂര്‍: ‘മാണിക്യ മലരായ പൂവി’ എന്ന ഗാനം പ്രണയഗാനമല്ലെന്ന് ടീസറിലൂടെ ദേശീയപ്രശസ്തയായ പ്രിയാ വാര്യര്‍ പറഞ്ഞു. അതൊരു പ്രണയഗാനമല്ല. മുസ്ലീം സമുദായം ചില പ്രത്യേക അവസരങ്ങളില്‍ ഉപയോഗിക്കുന്നതാണ്. പ്രണയഗാനല്ലെങ്കിലും അതുപോലെ ഒരു ഫീലാണ് ഗാനം നല്‍കുന്നതെന്നും ‘ഒരു അഡാര്‍ ലവ്’ എന്ന ചിത്രത്തിലെ ഗാനത്തിലൂടെ താരമായ പ്രിയ ആര്‍ വാര്യര്‍ പറഞ്ഞു.

മുസ്ലീംമത വികാരത്തെ വ്രണപ്പെടുത്തുന്നുവെന്ന പേരില്‍ ഹൈദരാബാദിലെ ഒരു കൂട്ടം ചെറുപ്പക്കാര്‍ പരാതിയുമായി പോലീസിനെ സമീപിച്ചതിനു പിന്നാലെ റുസ സംഘടന ഗാനം ചിത്രത്തില്‍ നിന്ന് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സെന്‍സര്‍ ബോര്‍ഡിന് കത്തയച്ചിരുന്നു.

ഗാനത്തില്‍ പ്രവാചകനിന്ദയുണ്ടെന്ന് താന്‍ കരുതുന്നില്ലെന്നും ഇത്തരം വിവാദങ്ങളെ നിയമപരമായി നേരിടുമെന്നും ഒരു അഡാര്‍ ലൗവിന്റെ സംവിധായകന്‍ ഒമര്‍ ലുലു പറഞ്ഞു. ഗാനം ചിത്രത്തില്‍ പിന്‍വലിക്കാന്‍ ആദ്യം ആലോചിച്ചിരുന്നെങ്കിലും പിന്നീട് ആ തീരുമാനം ഉപേക്ഷിച്ചതായി പത്രസമ്മേളനത്തില്‍ ഒമര്‍ പറഞ്ഞു.