കൊച്ചി: താരസംഘടനയായ അമ്മ പുന:സംഘടിപ്പിക്കുന്നുവെന്നും നിലവിലെ പ്രസിഡന്റ് ഇന്നസെന്റും സെക്രട്ടറി മമ്മൂട്ടിയും സ്ഥാനമൊഴിയുമെന്നും റിപ്പോര്‍ട്ട്. മോഹന്‍ലാലായിരിക്കും പുതിയ പ്രസിഡന്റ്. മത്സരം ഒഴിവാക്കാനാണ് നിലവിലെ വൈസ് പ്രസിഡന്റായ ലാലിനെ പ്രസിഡന്റാക്കുന്നത്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സംഘടനയ്‌ക്കെതിരേ പരസ്യമായി പ്രതികരിച്ച പൃഥ്വിരാജിനും രമ്യാ നമ്പീശനുമെതിരേ അച്ചടക്ക നടപടി കൈക്കൊള്ളാനും ധാരണയായി. ഈ മാസം 24ന് കൊച്ചിയില്‍ നടക്കുന്ന ജനറല്‍ ബോഡിയിലാവും അന്തിമ തീരുമാനം.