ആലപ്പു ഴ: ലോക നാടകവേദിയില്‍ കേരളത്തിന് ഒരിടം ഒരുക്കിത്തന്ന നാടകാചാര്യന്‍ കാവാലം നാരായണപ്പണിക്കര്‍ക്ക് ജന്മനാടായ ആലപ്പുഴയില്‍ സ്മാരകം നിര്‍മിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് വേള്‍ഡ് ഡ്രമാറ്റിക് സ്റ്റഡി സെന്റര്‍ ആന്റ്ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച കാവാലം സ്മൃതിപൂജാസമര്‍പ്പണ സമ്മേളനത്തില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു.

അദ്ദേഹത്തിന്റെ ശിഷ്യന്മാരും ആരാധകരുമായ ആര്യാട് ഭാര്‍ഗവന്‍, ആലപ്പുഴ രാജശേഖരന്‍ നായര്‍, പ്രൊഫ. ചാലയില്‍ വേലായുധപ്പണിക്കര്‍, കിച്ചു ആര്യാട്, അനില്‍ പഴവീട്, ഗിരീഷ് സോപാനം, മോഹിനി വിനയന്‍, മുന്‍ഷി ശ്രീകുമാര്‍, രാമദാസ് സോപാനം, സജി സോപാനം, കെ.ശിവകുമാര്‍, നടിയും നര്‍ത്തകിയുമായ അമൃതം ഗോപിനാഥ്, നൂറനാട് സുകു, പോള്‍സണ്‍, എ. ഷൗക്കത്ത്, പുന്നപ്ര അപ്പച്ചന്‍, ബി.ജോസുകുട്ടി, ഫിലിപ്പോസ് തത്തംപളളി, വയലാര്‍ ഗോപാലകൃഷ്ണന്‍, കെ.കെ.രാജു, മധുവനം ഭാര്‍ഗവന്‍പിളള, രാകേഷ് അന്‍സേര, കലേഷ് പൊന്നപ്പന്‍ തുടങ്ങി ആയിരം പേര്‍ ഒപ്പുവച്ച നിവേദനം സംസ്ഥാന മുഖ്യമന്ത്രി, സാംസ്‌കാരിക മന്ത്രി എന്നിവര്‍ക്ക് നല്കാനും തീരുമാനിച്ചു.