നാലാഞ്ചിറ: മാര്‍ ഇവാനിയോസ് കോളേജിലെ മലയാളം വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ കേരളപ്പിറവി ദിനം ആഘോഷിച്ചു. കവിയും ഗാനരചയിതാവുമായ ഏഴാച്ചേരി രാമചന്ദ്രന്‍ ചടങ്ങില്‍ മുഖ്യാതിഥിയും പ്രഭാഷകനുമായിരുന്നു. ഇവാനിയോസുമായുള്ള തന്റെ ആത്മബന്ധം കാലങ്ങള്‍ക്ക് മുന്‍പേ തുടങ്ങിയതാണെന്നും ഇന്ന് ഒരുപറ്റം വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ നില്‍ക്കുമ്പോള്‍ പൂര്‍വ്വകാലത്തിന്റെ തീവ്രമായ ഗൃഹാതുരത ഒരു മഞ്ഞുകാലം പോലെ തന്റെ ഓര്‍മ്മകളെ വേട്ടയടുകയാണെന്നും അദ്ദേഹംപറഞ്ഞു. കോളേജ് സില്‍വര്‍ ജൂബിലി ഹാളില്‍ നടന്ന യോഗത്തില്‍ മലയാള വിഭാഗം മേധാവി റ്റോജി വര്‍ഗ്ഗീസ്. റ്റി സ്വാഗതം ആശംസിച്ചു. കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ റവ.ഫാ. ജിജി തോമസ് അധ്യക്ഷത വഹിച്ചു. ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥി ഫാ. ജിനു കെ. നന്ദി പ്രകാശിപ്പിച്ചു. വിദ്യാര്‍ത്ഥിനികളായ ഗൗരി, ശ്വേത ദാസ് എന്നിവര്‍ കവിതാപാരായണം നടത്തി.