സാഹിത്യരംഗത്തെ സ്ത്രീകളുടെ ഇടപെടലുകളെയാണ് പെണ്ണെഴുത്ത് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. സാഹിത്യ സൃഷ്ടികള്‍ പുരുഷമേധാവിത്വത്തിന്റെ പിടിയില്‍നിന്ന് സ്ത്രീകളുടെ ഇടയിലേക്കും സജീവമായി കടന്നു വരണമെന്ന പുരോഗമന ചിന്തയില്‍ നിന്നാണ് പെണ്ണെഴുത്ത് എന്ന ആശയം ഉയര്‍ന്ന് വന്നത്. മലയാളത്തിലെ പ്രശസ്ത സാഹിത്യകാരികളായ സാറാ ജോസഫ്, സിസ്റ്റര്‍ മേരി, സുഗതകുമാരി, കമലാ സുരയ്യ എന്നിവര്‍ പെണ്ണെഴുത്തിന്റെ വക്താക്കളായി കണക്കാക്കപ്പെടുന്നു.