സങ്കീര്‍ത്തനം

ഭക്തിമാര്‍ഗത്തിലേക്കു നയിക്കുന്ന ഗാനകൃതികള്‍. സ്തവം, സ്‌തോത്രം, കീര്‍ത്തനം എന്നീ പേരുകളിലുള്ള അനേകം കൃതികള്‍ ഭക്തന്മാര്‍ക്കിടയില്‍ പ്രചാരത്തിലുണ്ട്. അയ്യപ്പന്‍, സുബ്രഹ്മണ്യന്‍, ഗുരുവായൂരപ്പന്‍ തുടങ്ങിയ ദൈവങ്ങളെക്കുറിച്ചുള്ള കീര്‍ത്തനങ്ങള്‍ ധാരാളമുണ്ടായിട്ടുണ്ട്. പുണ്യക്ഷേത്രസന്ദര്‍ശകരായ ഭക്തന്‍മാര്‍ പലപ്പോഴും കീര്‍ത്തനമാലകള്‍ ആലപിച്ചുകൊണ്ടാണ് പോവുക. ഇത്തരം കീര്‍ത്തനങ്ങള്‍ അച്ചടിച്ച പുസ്തകങ്ങള്‍ ഉത്സവസ്ഥലങ്ങളിലും…
Continue Reading

ഉള്ളാടന്മാര്‍

കേരളത്തിലെ ഒരു ആദിവാസി വര്‍ഗം. ചങ്ങനാശേ്ശരി, കോട്ടയം, പത്തനംതിട്ട ആലപ്പുഴ എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിലും റാന്നിയിലെ വനങ്ങളിലും ഉള്ളാടന്മാരെ കാണാം. കാടന്മാര്‍, കൊച്ചുവേലര്‍ എന്നിവര്‍ ഉള്ളാടന്മാര്‍ തന്നെയാണെന്ന് കരുതപ്പെടുന്നു. സ്ഥിരമായി ഒരിടത്ത വസിക്കുന്ന സ്വഭാവം അടുത്തകാലംവരെ അവര്‍ക്കുണ്ടായിരുന്നില്ല. മലദൈവങ്ങളെ അവര്‍ ആരാധിക്കുന്നു.…
Continue Reading

അയ്യന്‍

കേരളത്തില്‍ ആദികാലം തൊട്ടേ ആരാധിക്കപ്പെട്ടുപോന്ന ഒരു നായാട്ടുദേവത. അയ്യന്‍, അയ്യനാര്‍ എന്നീ പേരുകളാണ് ആദ്യമുണ്ടായിരുന്നത്. പിന്നീട് അയ്യപ്പന്‍ എന്ന പേരില്‍ അറിയപ്പെട്ടു. കേരളോല്പത്തിയില്‍ അയ്യനെ ശാസ്താവെന്ന് വിശേഷിപ്പിച്ചു കാണാം. പരശുരാമന്‍ നൂറ്റൊന്നു ശാസ്താക്കളെ പ്രതിഷ്ഠിച്ചുവെന്ന് ഐതിഹ്യം.
Continue Reading