സോപാനസംഗീതം

ക്ഷേത്രങ്ങളില്‍ നടത്താറുള്ള കൊട്ടിപ്പാടിസേവ. സോപാനത്തിന്റെ സമീപം നിന്നുകൊണ്ടാണ് അത് നടത്തുന്നത്. അഷ്ടപദിഗീതങ്ങളാണ് സോപാനസംഗീതമായി പാടാറുള്ളത്. സ്വാതിതിരുനാളിന്റെ കീര്‍ത്തനങ്ങളും മറ്റും ചിലര്‍ പാടാറുണ്ട്. സോപാനസംഗീതരീതി കൃഷ്ണനാട്ടത്തിലും കഥകളിയിലും പ്രയോഗിച്ചുവന്നു. കഥകളി സംഗീതത്തിന്റെ ശൈലി ഇപ്പോള്‍ മാറിയിട്ടുണ്ട്.
Continue Reading

മനയോല

മഞ്ഞനിറമുള്ള ഒരുതരം ധാതുദ്രവ്യം. മനയോലയില്‍ മറ്റു നിറങ്ങള്‍ ചേര്‍ത്ത് പച്ച, ചെമപ്പ് എന്നിവ ഉണ്ടാക്കാം. കഥകളി, കൃഷ്ണനാട്ടം, തുള്ളല്‍ക്കളി, കൂടിയാട്ടം, തെയ്യം തുടങ്ങിയ അനേകം കലകള്‍ക്ക് മുഖത്തെഴുതാന്‍ മനയോലയുടെ ആവശ്യമുണ്ട്.
Continue Reading

മുഖത്തെഴുത്ത്

ദൃശ്യകലകള്‍ മിക്കതിനും മുഖത്തെഴുത്ത് പതിവുണ്ട്. കഥകളി, കൃഷ്ണനാട്ടം, തുള്ളല്‍ക്കളി, കൂടിയാട്ടം, മുടിയേറ്റ് തുടങ്ങിയവയ്ക്കും നാടന്‍കലകള്‍ക്കും മുഖത്ത് തേപ്പ് പ്രധാനമാണ്. മനയോല, ചായില്യം തുടങ്ങിയവയാണു മുഖത്ത് തേയ്ക്കുവാന്‍ ഉപയോഗിക്കുക. എന്നാല്‍ നാടന്‍ കലകളില്‍ പലതിനും അരിച്ചാന്ത്, മഞ്ഞള്‍, കടുംചുകപ്പ്, കരി മുതലായവ ഉപയോഗിക്കും.…
Continue Reading

മുഖത്തുതേപ്പ്

കലാപ്രകടനങ്ങള്‍ മിക്കതിനും മുഖത്തുതേപ്പ് പതിവുള്ളതാണ്. മുഖാലങ്കരണങ്ങളെ മുഖത്തുതേപ്പ്, മുഖത്തെഴുത്ത്, വര എന്നിങ്ങനെ തരംതിരിക്കാം. കൃഷ്ണനാട്ടം, കഥകളി, കൂടിയാട്ടം തുടങ്ങിയവയില്‍ പച്ച, കരി, മഞ്ഞ തുടങ്ങിയവ മുഖത്ത് തേക്കും. കാര്‍ക്കോടകവേഷത്തിനും മറ്റും വരയാണ് പതിവ്. അഞ്ചു വര്‍ണങ്ങള്‍ കൊണ്ട് സര്‍പ്പാകൃതി വരയ്ക്കും. തെയ്യം–തിറയുടെ…
Continue Reading

പീലിമുടി

തെയ്യം തിറകള്‍ക്കു ധരിക്കുന്ന മുടികളില്‍ ഒരിനം. വക്കില്‍ ചുറ്റും പീലിത്തഴകൊണ്ട് അലങ്കരിച്ചതും പിന്നില്‍ പ്രത്യേക ആകൃതിയിലുമുള്ള മൊട്ടുള്ളതുമായ പീലിമുടിയാണ്. വേട്ടയ്‌ക്കൊരുമകന്‍. ഊര്‍പ്പഴച്ചി, കരിന്തിരിനായര്‍, കന്നിക്കൊരു മകന്‍, പാക്കാന്‍ തെയ്യം എന്നിവയ്ക്ക് ഉപയോഗിക്കുന്നത്. കരിയാത്തന്‍, പരദേവത, കൊലോന്‍ എന്നീ തിറകള്‍ പ്രത്യേകതരം പീലിമുടികള്‍…
Continue Reading

പഞ്ചാരി

കേരളത്തില്‍ പ്രചാരമുള്ള ഒരു സവിശേഷ താളം. കഥകളി, വാദ്യമേളം തുടങ്ങിയവയില്‍ പഞ്ചാരിക്ക് പ്രാധാന്യമുണ്ട്. തിടമ്പുനൃത്തത്തിലെ നാലു താളങ്ങളിലൊന്നാണിത്. കുഞ്ചന്‍നമ്പ്യാരുടെ തുള്ളല്‍പ്പാട്ടുകളില്‍ ഈ താളത്തെക്കുറിച്ചുള്ള പരാമര്‍ശം കാണാം. കിരാതം തുള്ളലില്‍ പഞ്ചാരി അടക്കമുള്ള ഏഴു താളങ്ങളെ താളമാലിക പോലെ പ്രയോഗിച്ചിരിക്കുന്നു. ക്ഷേത്രങ്ങളില്‍ ഉത്സവകാലത്ത്…
Continue Reading

തേപ്പ്

മുഖത്തുതേപ്പ്. കഥകളി, തെയ്യം തുടങ്ങിയ മിക്ക കലകളിലും മുഖത്തുതേപ്പുണ്ട്. പച്ച, കത്തി എന്നിവയ്ക്ക് തേപ്പാണ്. തെയ്യങ്ങള്‍ക്ക് തേപ്പും എഴുത്തും. പതിവുണ്ട്. മഞ്ഞള്‍,അരിച്ചാന്ത്, ചുകപ്പ് തുടങ്ങിയവ തേപ്പിന് ഉപയോഗിക്കും. കുറുന്തിനി ഭഗവതി,കുറുന്തിനിക്കാമന്‍, കക്കരഭഗവതി, മുത്തപ്പന്‍, തിരുവപ്പന്‍ പുതിച്ചോന്‍, മുന്നായീശ്വരന്‍,കര്‍ക്കടോത്തി തുടങ്ങിയ പല തെയ്യങ്ങള്‍ക്കും…
Continue Reading

ചെമ്പടതാളം

കേരളത്തിലെ ഒരു പ്രാക്തന താളം. കൂടിയാട്ടം, കൃഷ്ണനാട്ടം, കഥകളി എന്നിവയില്‍ മാത്രമല്ല, അയ്യപ്പന്‍ പാട്ട്, ഭദ്രകാളി തീയാട്ട് തുടങ്ങിയവയിലും ഉപയോഗിക്കും. സോപാനസംഗീത സമ്പ്രദായപ്രകാരമുള്ള ഇത് ആദിതാളത്തിനു സമാനമാണ്. 'തിത്തിത്തെയ് തിത്തിത്തെയ്' എന്ന് വായ്ത്താരി.
Continue Reading

ഉത്തരീയം

  AkÆj¢´¡u Dd©i¡L¢´¤¼ Hj¤ ©hvlo®±Y«. h¤T¢©i×®, J¥T¢i¡¶«, J¦n®Xc¡¶«, Aà¸uJ¥·®, JZJq¢ Y¤T¹¢ili¢v D·j£i« J¡X¡«. O¤l¼ d¶¤¨J¡©Ù¡ c£k·¤X¢¨J¡©Ù¡, ¨lq¤·h¡×®¨J¡©Ù¡ D·j£i« ¨J¶¤«. Ac¤n®U¡cJt½¹w, l¢©mnd¥QJw, Y¡±É¢J Jt½¹w F¼¢li®´® ©l¨s D·j£ih¡X®. ¨lq¢µ¸¡T®, ©J¡hj« Y¤T¹¢i¡v Jr¤·¢v…
Continue Reading
12