പണ്ട് കേരളം ഭരിച്ചിരുന്ന ദേശവാഴികളെയും, ചെറുകിട നാടുവാഴികളെയും 'സ്വരൂപികള്‍' എന്നു പറഞ്ഞിരുന്നു. പണ്ടത്തെ 'സ്വരൂപ'ങ്ങളെക്കുറിച്ച് തെയ്യം–തിറകള്‍ക്ക് ചൊല്ലുന്ന 'ഗദ്യ'ങ്ങളില്‍നിന്ന് ഗ്രഹിക്കാം. വേട്ടക്കൊരുമകന്‍, വൈരജാതന്‍, ക്ഷേത്രപാലന്‍ എന്നീ തിറകള്‍ കെട്ടിപ്പുറപ്പെട്ടാല്‍ 'സ്വരൂപവിചാരം' ചെല്ലുന്ന പതിവുണ്ട്. കേരളോല്‍പ്പത്തിപോലുള്ള ഒരു നിബന്ധമാണതെങ്കിലും ഉത്തരകേരളത്തിന്റെ പ്രാക്തനചരിത്രത്തിലേക്ക് വെളിച്ചം…
Continue Reading