വട്ടക്കളി–3
വിനോദപരമായ ചില വട്ടക്കളികളാണ് ഇനി പറയുവാനുള്ളത്. ചെറുമര്, പുലയര്‍, വടുകര്‍, കുറവര്‍, മുള്ളുക്കുരുവര്‍, തച്ചനാടന്മാര്‍, കളിനാടികള്‍, വയനാടന്‍ ചെട്ടികള്‍ എന്നിവര്‍ക്കിടയിലെല്ലാം വട്ടക്കളി എന്ന പേരിലുള്ള കളിയുണ്ട്. പാലക്കാട്ടു ജില്ലയിലെ വടുക്കരുടെ ഇടയില്‍ പരിചകളിക്ക് 'വട്ടക്കളി' എന്നാണ് പറയുന്നത്. പുലയരുടെ 'ചൊവടുകളി'യും വട്ടക്കളിയാണ്.…
കതിരുവേല
കതിരുകളി, കതിരുത്സവം എന്നിങ്ങനെ പലപേരുകളില്‍ അറിയപ്പെടുന്ന കതിരുവേല പാലക്കാടുജില്ലയിലെ പല പ്രദേശങ്ങളിലും കണ്ടുവരുന്നു. അനുഷ്ഠാനപരിവേഷമുള്ള കതിരുവേലയില് ഏര്‍പ്പെടുന്നത് കര്‍ഷകരായ ചെറുമരാണ്. വൃശ്ചികമാസത്തിലാണ് കതിരുവേല.

ചെറുമര്
പുലയരില്‍ ഒരു അവാന്തരവിഭാഗം. കാര്‍ഷികസംസ്കൃതിയുമായി ഇവര്‍ക്ക് ബന്ധമുണ്ട്. ചെറുമരുടെ ആഘോഷങ്ങള്‍ മിക്കതും കൊയ്ത്തിനു ശേഷമാണ്.