പതിനാറുവിളക്ക്

അന്തര്‍ജനങ്ങള്‍ കഴിക്കുന്ന ഒരു പൂജ. ചോറൂണ്, ഉപനയനം, പിറന്നാള്‍, വേളി തുടങ്ങിയ അടിയന്തരങ്ങള്‍ക്കാണിത് പതിവ്. പത്മമിട്ട് പതിനാറു വിളക്ക് കത്തിച്ചുവച്ച് പതിനാറ് നിവേദ്യം കഴിക്കും.
Continue Reading

അമൃതഘടിക

ഓരോനാളിലും ശുഭകാര്യങ്ങള്‍ ചെയ്യാന്‍ ഉത്തമമായ സമയം. ഓരോ നക്ഷത്രത്തിനും വിഷം, ഉഷ്ണം, അമൃതം എന്നിങ്ങനെ സമയഭേദമുണ്ട്. ചോറൂണ്, പേരുവിളി, വയമ്പുകൊടുക്കല്‍ തുടങ്ങിയ മംഗളകര്‍മ്മങ്ങള്‍ അമൃതഘടികസമയത്ത് മാത്രമേ പാടുള്ളൂ. ഓരോ നക്ഷത്രവും ശരാശരി അറുപത് നാഴികയാണ്. ഓരോനക്ഷത്രത്തിലും അഞ്ചുനാഴികയാണ് അമൃതഘടികാ സമയം. ഇത്…
Continue Reading