ജപം

മന്ത്രോച്ചാരണം, ദൈവനാമോച്ചാരണം തുടങ്ങിയവ. ജപത്തിന് മൂന്നുവിധികള്‍ കല്പിക്കപ്പെട്ടിട്ടുണ്ട്. വാചികജപയജ്ഞം, ഉപാംശുയജ്ഞം, മാനസികജപയജ്ഞം എന്നിങ്ങനെ. ഉറക്കെ ഉച്ചരിക്കുന്നതാണ് വാചികം. ശബ്ദിക്കാതെ ചുണ്ടനക്കിക്കൊണ്ടുള്ളതാണ് ഉപാംശു. മനസ്‌സിലുള്ള ധ്യാനമാണ് മാനസിക ജപം.
Continue Reading

അനുഷ്ഠാനം

ശാസ്ത്രവിഹിതപ്രകാരമോ പാരമ്പര്യവിശ്വാസമനുസരിച്ചോ ചെയ്തുപോരുന്ന കര്‍മ്മങ്ങളാണ് അനുഷ്ഠാനങ്ങള്‍. വ്യക്തികളെ ഏകീകരിക്കാനും നിശ്ചിത രൂപഭാവം കൈവരുത്താനും അവ സഹായിക്കുന്നു. ഒരുകര്‍മ്മം കൊണ്ട് ഉദ്ദിഷ്ട ഫലസിദ്ധി ഉണ്ടായാല്‍ അതു വീണ്ടും വീണ്ടും ചെയ്യാന്‍ മനുഷ്യനെ പ്രേരിപ്പിക്കും. അങ്ങനെ ആവര്‍ത്തനത്തിലൂടെ  അതൊരു അനുഷ്ഠാനമായിത്തീരും. വിശ്വാസവും സങ്കല്പവുമാണ് അനുഷ്ഠാനങ്ങളുടെ…
Continue Reading