മനയോല
മഞ്ഞനിറമുള്ള ഒരുതരം ധാതുദ്രവ്യം. മനയോലയില്‍ മറ്റു നിറങ്ങള്‍ ചേര്‍ത്ത് പച്ച, ചെമപ്പ് എന്നിവ ഉണ്ടാക്കാം. കഥകളി, കൃഷ്ണനാട്ടം, തുള്ളല്‍ക്കളി, കൂടിയാട്ടം, തെയ്യം തുടങ്ങിയ അനേകം കലകള്‍ക്ക് മുഖത്തെഴുതാന്‍ മനയോലയുടെ ആവശ്യമുണ്ട്.
മുഖത്തെഴുത്ത്
ദൃശ്യകലകള്‍ മിക്കതിനും മുഖത്തെഴുത്ത് പതിവുണ്ട്. കഥകളി, കൃഷ്ണനാട്ടം, തുള്ളല്‍ക്കളി, കൂടിയാട്ടം, മുടിയേറ്റ് തുടങ്ങിയവയ്ക്കും നാടന്‍കലകള്‍ക്കും മുഖത്ത് തേപ്പ് പ്രധാനമാണ്. മനയോല, ചായില്യം തുടങ്ങിയവയാണു മുഖത്ത് തേയ്ക്കുവാന്‍ ഉപയോഗിക്കുക. എന്നാല്‍ നാടന്‍ കലകളില്‍ പലതിനും അരിച്ചാന്ത്, മഞ്ഞള്‍, കടുംചുകപ്പ്, കരി മുതലായവ ഉപയോഗിക്കും.…

അക്കുകളി
ഒരുതരം തുള്ളല്‍ക്കളി. കളിക്ക് ഉപയോഗിക്കുന്ന കരുവിനെയാണ് 'അക്ക്'എന്നുപറയുന്നത്.