പടയണി

ദക്ഷിണകേരളത്തില്‍, പ്രത്യേകിച്ചും മധ്യതിരുവിതാംകൂറില്‍ നിലവിലുള്ള പ്രാചീനകല. പടശ്രേണി എന്ന പദമായിരിക്കണം പടയണി (പടേനി) എന്നായത്. ഭദ്രകാളീ (ദേവി) ക്ഷേത്രങ്ങളില്‍ നടത്തുന്ന ഒരു അനുഷ്ഠാനകലയാണത്. ദാരികനെ വധിച്ചിട്ടും കോപം തീരാതിരുന്നു കാളിയെ ശമപ്പെട്ടുത്താന്‍ ശ്രീപമേശ്വരനും ദേവന്മാരും കോലംകെട്ടി തുള്ളിയതിന്റെ സ്മരണയാണ് ഈ കലാരൂപമെന്നാണ്…
Continue Reading

പഞ്ചകോലം

പടയണിയിലെ പ്രധാനപ്പെട്ട അഞ്ചു കോലങ്ങള്‍. ഗണപതിക്കോലം, മറുതാക്കോലം, പക്ഷിക്കോലം, യക്ഷിക്കോലം, മാടന്‍കോലം എന്നിവയാണവ. ആരംഭ ദിവസങ്ങളിലൊന്നും അഞ്ചുകോലങ്ങള്‍ പതിവില്ല.
Continue Reading

പക്ഷിക്കോലം

കോലംതുള്ളല്‍ എന്ന അനുഷ്ഠാനകലയിലെ ഒരു കോലം. കുരുത്തോലകൊണ്ടുള്ള ചിറകുകളും പാളകൊണ്ടുള്ള ചുണ്ടുകളുമാണ് ഈ വേഷത്തിന്. കംസന്‍ ശ്രീകൃഷ്ണനെ കൊല്ലുവാന്‍ മായയായി പക്ഷിയെ അയച്ചുവെന്ന സങ്കല്പത്തിലുള്ളതാണ് പക്ഷിക്കോലം. രടയണിയിലും പക്ഷിക്കോലം പതിവുണ്ട്. പക്ഷിക്കോലം എന്ന ദേവതയ്ക്ക് പുള്ളുപീഡയില്‍ നിന്ന് ശിശുക്കളെ രക്ഷിക്കുകയെന്ന ധര്‍മ്മമുണ്ടത്രെ.…
Continue Reading