പടവീരന്‍

ഒരു യോദ്ധാവിന്റെ സ്മരണാര്‍ത്ഥം ആരാധിക്കപ്പെടുന്ന ദേവത. അച്ചന്‍താട്ടു കുരുമാടത്തില്‍ കൊപ്പളാട്ടു കോപ്പള മാണിയമ്മയുടെ മകനായിട്ടാണ് പടവീരന്‍ ജനിച്ചതെന്നു തോറ്റംപാട്ടില്‍നിന്നും ഗ്രഹിക്കാം. എരുവീട്ടില്‍ കുരിക്കളാണ് അവനെ വിദ്യപഠിപ്പിച്ചത്. ഗുരുക്കളും ശിഷ്യരും പൊയ്തതു നടത്തിയപ്പോള്‍് കുരിക്കളുടെ മൂക്കില്‍നിന്നും വായില്‍ നിന്നും രക്തം പൊഴിയത്തക്ക വിധമുള്ള…
Continue Reading

പടമലനായര്‍

ചേരമാന്‍ പെരുമാളുടെ അകമ്പടിക്കാരനായിരുന്ന പടവീരന്‍. കേരളോല്‍പ്പത്തിയിലും പടനായരെക്കുറിച്ച് പറയുന്നുണ്ട്. പെരുമാളുടെ വഞ്ചനയ്ക്കിരയായി ശിക്ഷിക്കപ്പെടുകയുണ്ടായി. പുലയരുടെ ഒരു പാട്ടിലും വടക്കാന്‍ പാട്ടുകഥയിലും തോറ്റംപാട്ടിലും പടനായകരെക്കുറിച്ച് ആഖ്യാനം ചെയ്യുന്നുണ്ട്. കരിവഞ്ചാല്‍ ദൈവത്താന്‍ എന്ന തിറ പടമലനായരുടെ സ്മരണാര്‍ത്ഥം കെട്ടിയാടുന്നതാണ്.
Continue Reading