പദപൂരണി

കടംകഥകളില്‍ ഒരിനം. കടംകഥാവാക്യങ്ങളിലെ ചില പദങ്ങളിലെ ഏതാനും ഭാഗം ഊഹിച്ചറിയേണ്ട തരത്തിലുള്ളതാണിവ. 1879–ല്‍ ഫ്രന്‍സ് പ്രന്റാനോവ് പ്രസിദ്ധീകരിച്ച ഒരു ലഘുഗ്രന്ഥത്തില്‍ പദപൂരണികളായ പുതിയ കടംകഥകള്‍ക്കു മുപ്പതോളം മാതൃകകള്‍ ചേര്‍ത്തിട്ടുണ്ട്. ജര്‍മനിയിലും മറ്റും ഇത്തരം കടംകഥകള്‍ വിനോദോപാധികളാണ്. തമാശകളും കടംകഥകളും തമ്മിലുള്ള ബന്ധത്തെപ്പറ്റി…
Continue Reading

അക്ഷരപൂരണി

കടങ്കഥകളില്‍ ഒരിനം. പദപൂരണികളായ കടങ്കഥകളെപ്പോലെ തന്നെ അക്ഷരപൂരണികളും വാങ്മയ വിനോദമാണ്. 'പുളിഞ്ചപ്പൂസമം വസ്തു വസ്തുനാമം ത്രയാക്ഷരം അകാരാദിലകാരാന്തം മധ്യം ചൊല്ലുക ബുദ്ധിമാന്‍' ഇതിന് ഉത്തരം ലഭിക്കാന്‍ 'അ','ല്‍',എന്നിവയുടെ മധ്യത്തില്‍ 'വി' എന്നുചേര്‍ന്നാല്‍ 'അവില്‍' എന്ന് ഉത്തരം കിട്ടും.  
Continue Reading