പിഞ്ഞാണെഴുത്ത്

മാപ്പിളമാര്‍ക്കിടയില്‍ നിലവിലുണ്ടായിരുന്ന ഒരു മാന്ത്രികപ്രയോഗം. മന്ത്രവാദികള്‍ ഉറുക്കെഴുതാറുള്ളപോലെ മന്ത്രപ്രയോഗമറിയുന്നാള്‍ വെളുത്ത പിഞ്ഞാണത്തിലാണെഴുതുക. അരിവറുത്തു കരിച്ചപൊടിയില്‍ കസ്തൂരി, കുങ്കുമം, പനിനീര് എന്നിവ ചേര്‍ത്താണ് പിഞ്ഞാണെഴുത്തിനുള്ള മഷിയുണ്ടാക്കുന്നത്. മുളച്ചീന്താണ് എഴുത്തുകോല്‍. ഖുര്‍ആനിലെ വാക്യങ്ങളാണ് പ്രായേണ മന്ത്രങ്ങളെഴുതുന്നത്. രോഗം, ഗര്‍ഭരക്ഷ, ബാധോപദ്രവം തുടങ്ങിയവയ്‌ക്കൊക്കെ മന്ത്രം എഴുതും.
Continue Reading

അഭിഷേകം

വിഗ്രഹങ്ങള്‍ കുളിപ്പിച്ച് മന്ത്രപുരസ്‌സരം ചെയ്യുന്ന കര്‍മ്മം. ശുദ്ധജലം കൊണ്ടുള്ള അഭിഷേകം എല്ലാ ദേവീദേവന്‍മാര്‍ക്കും വേണം. പുണ്യാഹാദിമന്ത്രങ്ങളാണ് ഉപയോഗിക്കുക. ശംഖുകൊണ്ടാണ് സാധാരണമായി അഭിഷേകം ചെയ്യുക. നിത്യേനയുള്ള അഭിഷേകത്തിനു പുറമേ വിശേഷ അഭിഷേകങ്ങളും പതിവുണ്ട്. പശുവിന്‍ പാല്, ഇളനീര്‍ എന്നിവ എല്ലാദേവന്‍മാര്‍ക്കും അഭിഷേകദ്രവ്യമാണ്. പഞ്ചാമൃതം,…
Continue Reading