പിശാച്

സദ്ഗതി ലഭിക്കാത്ത പരേതാത്മാവ് വിഹിതമായ അപരക്രിയകള്‍ ചെയിതില്ലെങ്കില്‍ പിശാചത്വം വഹിക്കുമെന്നാണ് പറയപ്പെടുന്നത്. മിക്ക മതക്കാരും പിശാചില്‍ വിശ്വസിക്കുന്നവരാണ്. മനുഷ്യരെ നശിപ്പിക്കുവാന്‍ പിശാചുക്കള്‍ അന്വേഷിക്കുന്നുവെന്ന് ക്രൈസ്തവ വിശ്വാസം. പിശാചിന്റെ ബാധയുണ്ടാകുമെന്ന് ഹിന്ദുക്കള്‍ വിശ്വസിക്കുന്നുണ്ട്. മന്ത്രവാദ വിഷയത്തില്‍ ബാധകളെ ഗൃഹങ്ങളായി തിരിക്കാറുണ്ട്. പിശാചു ഗൃഹത്തില്‍പ്പെട്ട…
Continue Reading

ജിന്ന്

പിശാച്, ചെകുത്താന്‍ എന്നീ അര്‍ത്ഥത്തില്‍ ഇസ്‌ളാമികള്‍ വ്യവഹരിക്കുന്ന പദം. ജിന്‍ എന്നത് അറബിപദമാണ്. ലോകത്തെ ചുറ്റിയിരിക്കുന്ന കാഫ് പര്‍വതത്തില്‍ നിവസിക്കുന്ന ഒരുതരം ദേവതാവര്‍ഗമെന്ന അര്‍ഥം അതിനുണ്ട്. ജിന്നിന്റെ സേവകൊണ്ട് ചില കാര്യസാധ്യങ്ങള്‍ ഉണ്ടാകുമെന്ന് വിശ്വസിക്കുന്നവരുണ്ട്.
Continue Reading