സംക്രാന്തി

രവിസംക്രമം ഗ്രാമീണര്‍ക്ക് ഒരു സവിശേഷ ദിവസമാണ്. നിത്യപൂജയില്ലാത്ത കാവുകളിലും സ്ഥാനങ്ങളിലും സംക്രാന്തിതോറും വിശേഷപൂജകളും അടിയന്തരങ്ങളും പതിവുണ്ട്. സംക്രമദിവസം പുണ്യക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നവര്‍ കുറവല്ല. ജോതിഷശാസ്ത്രപ്രകാരം സംക്രമത്തിന് മാഹാത്മ്യമുണ്ട്. പുണ്യകാലമാണത്. മകരസംക്രാന്തി ഉത്തരായണപുണ്യകാലവും, കര്‍ക്കിടകസംക്രാന്തി ദക്ഷിണായനപുണ്യകാലവും, മേടസംക്രാന്തി വിഷുപുണ്യകാലവും, തുലാസംക്രാന്തി വിഷുവല്‍ പുണ്യകാലവും, മിഥുനം,…
Continue Reading

പൂജ

ദേവതാരാധന ജനജീവിതത്തിന്റെ അവിഭാജ്യഘടകമാണിത്. വിശ്വസമാണ് അതിന് അവലംബം. പൂജയ്ക്ക് മാര്‍ഗ–രീതി ഭേദങ്ങള്‍ ഉണ്ട്. സ്വഭാവത്തെ അടിസ്ഥാനമാക്കി സാത്വികപൂജ, തമോപൂജ എന്നിങ്ങനെ തരംതിരിക്കാം. സാത്വികപൂജാക്രമം, വൈദികം, താന്ത്രികം, മിശ്രം എന്ന് മൂന്നുവിധം. പുഷ്പാദികളുടെ ശേഖരണം, ദേവതാര്‍ച്ചന, മന്ത്രോച്ചാരണം, മൂര്‍ത്തിധ്യാനം എന്നിവ പൂജയുടെ അഞ്ചു…
Continue Reading

അര്‍ച്ചന

ആരാധന, പൂജ. ദേവതകള്‍ക്കെല്ലാം നാമാര്‍ച്ചന പ്രധാനമാണ്. സംഖ്യാഭേദമനുസരിച്ച് സഹസ്രനാമാര്‍ച്ചന, ലക്ഷാര്‍ച്ചന, കോടിയര്‍ച്ചന എന്നിങ്ങനെയും വസ്തുഭേദമനുസരിച്ച് പുഷ്പാര്‍ച്ചന, കുങ്കുമാര്‍ച്ചന, രക്തചന്ദനാര്‍ച്ചന എന്നിങ്ങനെയും പറയും. വൈദികം, താന്ത്രികം, മിശ്രം എന്ന് അര്‍ച്ചന മൂന്നുവിധം. മന്ത്രങ്ങളും അംഗങ്ങളും വേദത്തില്‍ പറഞ്ഞുമാത്രം സ്വീകരിക്കുന്നതാണ് വൈദികാര്‍ച്ചന. തന്ത്രവിധിപ്രകാരമുള്ളതു താന്ത്രികം.…
Continue Reading