മത്താളം

മദ്ദളത്തിന്റെ ആകൃതിയിലുള്ള ഒരു ചര്‍മവാദ്യം. മന്നാന്‍, ഊരാളി തുടങ്ങിയ വര്‍ഗക്കാര്‍ 'മത്താളം' ഉപയോഗിക്കും. ഒരുവശത്ത് ഉടുമ്പിന്റെ തോലും മറുവശത്ത് അണ്ണാന്റെ തോലുമാണ് പൊതിയുക. പ്‌ളാവ്, ആഞ്ഞിലി, കുമ്പിള്‍മരം എന്നിവ കൊണ്ടാണ് അതിന്റെ കുറ്റി ഉണ്ടാക്കുന്നത്. കുത്തിന്റെ വാദ്യമത്രെ മത്താളം.
Continue Reading

ഭസ്മപ്പെട്ടി

ഭസ്മമിട്ടു സൂക്ഷിക്കുന്ന മരപ്പെട്ടി. പഴയ തറവാടുകളില്‍ ഭസ്മപ്പെട്ടികള്‍ ഇപ്പോഴും കാണാം. പ്‌ളാവ്, തേക്ക് തുടങ്ങിയവകൊണ്ടാണ് അവ നിര്‍മിക്കുന്നത്.  
Continue Reading