മുസ്‌ളീം സമുദായത്തില്‍പ്പെട്ടവര്‍ സാമൂഹികോല്‍സവങ്ങളിലും ഗാര്‍ഹികാഘോഷങ്ങളും പാടുന്ന സംഘഗാനം. അറബിപാരമ്പര്യത്തിലുള്ള ഗാനസമ്പ്രദായമാണ് ബൈത്ത്. 'സലാ'ത്തോടു കൂടിയാണ് ബൈത്ത് ആരംഭിക്കുക. ഉസ്താദ് ആദ്യം പാടും. മറ്റുള്ളവര്‍ ഏറ്റുപാടും. നശീദ എന്ന പേരില്‍ ബൈത്തുകള്‍ അറിയപ്പെടുന്നു. അതിന് ശാദുലി, ഹളറമി എന്നിപ്രകാരം വിഭാഗമുണ്ട്. താളമുള്ളതാണ് ശാദുലിബൈത്ത്.…
Continue Reading