ഉറുതിക്കവി

ഉത്തരകേരളത്തിലെ മലയര്‍ 'കണ്ണേറ്റുമന്ത്രവാദ'ത്തിന് പാടുന്ന 'കണ്ണേര്‍പാട്ടു'കളില്‍ ഒരിനം. ജ്ഞാനോപദേശപരമായ പാട്ടാണ് 'ഉറുതിക്കവി'. ഉറുതി എന്ന പദത്തിന് ജ്ഞാനം, അറിവ് എന്നൊക്കെ അര്‍ത്ഥമുണ്ട്. 'കവി' എന്നതിന് ഇവിടെ 'കവിത' എന്നേ വിവക്ഷയുള്ളൂ. എട്ടെട്ടു പാദങ്ങളുള്ള പദ്യഖണ്ഡങ്ങളാണ് 'ഉറുതിക്കവി'യില്‍ കാണുന്നത്. അകാരാദിക്രമത്തിലാണ് പദ്യഖണ്ഡങ്ങള്‍ തുടങ്ങുന്നത്.…
Continue Reading

പുള്ളേറ് നീക്ക്

പക്ഷിപീഡ നീക്കല്‍. പുള്ളുവര്‍, മലയര്‍, വണ്ണാന്മാര്‍ എന്നീ വിഭാഗങ്ങളില്‍പ്പെട്ട മാന്ത്രികന്മാരാണ് പുള്ളേറ് ദോഷം നീക്കുവാനുള്ള മാന്ത്രികബലിക്രിയകള്‍ ചെയ്യുന്നത്. പുള്ളേറ് നീക്കുവാന്‍ പുള്ളുവര്‍ക്ക് ഓലവായന എന്ന ചടങ്ങുണ്ട്. പുള്ളേറ് നീക്കുവാന്‍ മലയര്‍ ശ്രീകൃഷ്ണസ്തുതി തുടങ്ങിയ പാട്ടുകള്‍ പാടും.
Continue Reading

പുള്ളുപീഡ

പുള്ളുപക്ഷികളെക്കൊണ്ട് ശിശുക്കള്‍ക്കുണ്ടാകുന്ന ബാധ. പക്ഷിപീഡ, ബാലപീഡ എന്നാക്കെപ്പറയും. പുള്ളുപീഡ നീക്കുവാന്‍ വംശപാരമ്പര്യമുള്ളവരാണ് പുള്ളുവര്‍. മലയര്‍, വണ്ണാന്‍ തുടങ്ങിയ മറ്റു സമുദായക്കാരും പുള്ളുപീഡ നീക്കുവാന്‍ വര്‍ണപ്പൊടികള്‍ കൊണ്ട് കളങ്ങള്‍ ചിത്രീകരിക്കും.
Continue Reading

കന്നി

ഗര്‍ഭിണികളെയും മറ്റും ബാധിക്കുന്ന ഒരു ദേവത. വിമാനബാധകളില്‍പ്പെട്ടതാണിത്. കാമന്‍, കന്നി, ഗന്ധര്‍വന്‍ തുടങ്ങിയ ദേവതകളുടെ ബാധകൊണ്ട് ഗര്‍ഭം അലസിപ്പോകുമെന്നാണ് പഴയ വിശ്വാസം. കെന്ത്രോന്‍പാട്ടിലും മലയന്‍കെട്ടിലും, കന്നികെട്ടിപ്പുറപ്പെടാറുണ്ട്. ഉത്തരകേരളത്തിലെ വണ്ണാന്മാരും മലയരുമാണ് 'കന്നി' എന്ന ദേവതയുടെ കോലം കെട്ടുന്നത്.
Continue Reading