വിളിക്കാണി

കാണിക്കാരുടെ മുഖ്യഭരണാധികാരിയായ മൂട്ടുകാണിയുടെ സഹായിയാണ് വിളിക്കാണി. സമൂഹത്തെ എന്തെങ്കിലും വിവരമറിയിക്കണമെങ്കില്‍ മുട്ടുകാണിയുടെ നിര്‍ദേശപ്രകാരം വിളിച്ചുപറയേണ്ടചുമതലക്കരനായതുകൊണ്ടാണ് 'വിളിക്കാണി' എന്നു പറയുന്നത്.
Continue Reading

മുട്ടുകാണി

കാണി വര്‍ഗത്തലവന്‍ 'കാണിമൂപ്പന്‍' എന്നും പറയും. മുട്ടുകാണിയുടെ അഭിപ്രായങ്ങളും തീരുമാനങ്ങളും മറ്റുള്ളവര്‍ അംഗീകരിക്കും. സാമുദായിക കാര്യങ്ങള്‍ 'പാട്ടപിര'യില്‍ വെച്ച് മുട്ടുകാണിയുടെ മേല്‍നോട്ടത്തിലാണ് തീരുമാനിക്കുക പതിവ്. സാമൂഹികച്ചടങ്ങുകള്‍ക്കും മുട്ടുകാണി നേതൃത്വം വഹിക്കണം. ഉള്ളാടരുടെ വര്‍ഗത്തലവനെയും 'മുട്ടുകാണി' എന്നു തന്നെയാണ് വിളിക്കുക.
Continue Reading