സ്തോത്രം
ഭക്തിസംവര്‍ധകങ്ങളായ ഗാനകൃതികള്‍. സാധാരണക്കാരെ ഭക്തിയുടെ മാര്‍ഗത്തിലേക്കു നയിക്കുവാന്‍ മറ്റു കൃതികളെക്കാള്‍ സ്തോത്രങ്ങള്‍ക്കാണ് കഴിയുക. ശ്രീശങ്കരാചാര്യരുടെ കാലംതൊട്ട് സംസ്കൃതത്തില്‍ നിരവധി സ്തോത്രകൃതികള്‍ ഉണ്ടായിട്ടുണ്ട്. ഭാഷയില്‍ത്തന്നെ എഴുത്തച്ഛനും പൂന്താനവും മറ്റും രചിച്ച കൃതികള്‍ പ്രശസ്തങ്ങളാണ്. കൂടാതെ, അജ്ഞാതകര്‍ത്തൃകളായ നിരവധി സ്തോത്രകൃതികള്‍ പ്രചാരത്തിലുണ്ട്. ഗണപതിസ്തോത്രം, സരസ്വതിസ്തോത്രം,…