ഇണപ്പാലകുങ്കന്റെ പാട്ടുകഥ

വടക്കന്‍പാട്ടുകഥകളില്‍പ്പെട്ട ഒരു 'ഒറ്റക്കഥ'. ഇണപ്പാലകോറോത്തു കുങ്കന് ഏഴുവയസേ്‌സപ്രായമായിട്ടുള്ളൂ. അവന്‍ പട്ടുവാങ്ങുവാന്‍ കോഴിക്കോട് അങ്ങാടിയിലേക്ക് പുറപ്പെട്ടു. അമ്മയും അമ്മാവനും പോകരുതെന്ന് പറഞ്ഞുവെങ്കിലും കുങ്കന്‍ അതൊന്നും കേള്‍ക്കാതെ പോയി. അവന്‍ അങ്ങാടിയിലെത്തി. ചെട്ടിയുടെ പീടികയില്‍നിന്ന് ചിരിച്ചുകൊണ്ട് പഴമുരിഞ്ഞുതിന്നു. ചോദിക്കാെത തിന്നതിനാല്‍, അവനെ ചെട്ടി പിടിച്ചുകെട്ടി.…
Continue Reading

പുലിയങ്കം

കളരിപ്പയറ്റിലെ ഒരു വാള്‍പ്പയറ്റുമുറ. ഇന്ന് ഇത് നിലവിലില്ല. പുലിയങ്കത്തിന്റെ വായ്ത്താരികള്‍ ലഭ്യമാണെങ്കിലും അതിലെ കയറ്റം മുറകള്‍ അറിയുന്നവര്‍ ഇല്ല. വടക്കന്‍പാട്ടുകഥകളില്‍ പുലിയങ്കം പിടിച്ച കഥകള്‍ അഖ്യാനം ചെയ്തു കാണുന്നുണ്ട്.
Continue Reading

പച്ചള് തെറ്റ്

പണ്ട് നിലവിലുണ്ടായിരുന്ന ഒരു നാടന്‍വിനോദം. പെണ്‍കുട്ടികളാണ് അതില്‍ ഏര്‍പ്പെട്ടിരുന്നത്. കയറുകളി പോലുള്ള ഒരു കളിയായിരിക്കാം. 'പച്ചള് തെറ്റ് കളിക്കുന്നോള്' എന്നിങ്ങനെയുള്ള പരാമര്‍ശങ്ങള്‍ വടക്കന്‍പാട്ടുകഥകളില്‍ കാണാം.
Continue Reading