സങ്കീര്‍ത്തനം

ഭക്തിമാര്‍ഗത്തിലേക്കു നയിക്കുന്ന ഗാനകൃതികള്‍. സ്തവം, സ്‌തോത്രം, കീര്‍ത്തനം എന്നീ പേരുകളിലുള്ള അനേകം കൃതികള്‍ ഭക്തന്മാര്‍ക്കിടയില്‍ പ്രചാരത്തിലുണ്ട്. അയ്യപ്പന്‍, സുബ്രഹ്മണ്യന്‍, ഗുരുവായൂരപ്പന്‍ തുടങ്ങിയ ദൈവങ്ങളെക്കുറിച്ചുള്ള കീര്‍ത്തനങ്ങള്‍ ധാരാളമുണ്ടായിട്ടുണ്ട്. പുണ്യക്ഷേത്രസന്ദര്‍ശകരായ ഭക്തന്‍മാര്‍ പലപ്പോഴും കീര്‍ത്തനമാലകള്‍ ആലപിച്ചുകൊണ്ടാണ് പോവുക. ഇത്തരം കീര്‍ത്തനങ്ങള്‍ അച്ചടിച്ച പുസ്തകങ്ങള്‍ ഉത്സവസ്ഥലങ്ങളിലും…
Continue Reading

ബാലചികില്‍സ

ബാലചികില്‍സയുടെ കാര്യത്തില്‍ കേരളത്തിന് സ്വന്തമായിത്തന്നെ എടുത്തുപറയാവുന്ന പാരമ്പര്യമുണ്ട്. വണ്ണാന്‍, പുള്ളുവന്‍, കണിയാന്‍ തുടങ്ങിയ വംശീയപാരമ്പര്യമുള്ള വൈദ്യന്‍മാരില്‍ മിക്കവിഭാഗക്കാരും ബാലചികില്‍സയില്‍ പ്രത്യേകം വൈദഗ്ധ്യമുള്ളവരാണ്. ബാലചികില്‍സയെ സംബന്ധിച്ചുള്ള അനേകം ഗ്രന്ഥങ്ങള്‍ ഇവിടെ ഉണ്ടായിട്ടുണ്ട്. പലതും താളിയോലഗ്രന്ഥ രൂപത്തില്‍ അപ്രകാശിതങ്ങളുമാണ്. ബാലചികില്‍സയ്ക്കുള്ള ഒറ്റമൂലികള്‍ ഘൃതങ്ങള്‍ ഗുളികകള്‍…
Continue Reading

പുള്ളുപീഡ

പുള്ളുപക്ഷികളെക്കൊണ്ട് ശിശുക്കള്‍ക്കുണ്ടാകുന്ന ബാധ. പക്ഷിപീഡ, ബാലപീഡ എന്നാക്കെപ്പറയും. പുള്ളുപീഡ നീക്കുവാന്‍ വംശപാരമ്പര്യമുള്ളവരാണ് പുള്ളുവര്‍. മലയര്‍, വണ്ണാന്‍ തുടങ്ങിയ മറ്റു സമുദായക്കാരും പുള്ളുപീഡ നീക്കുവാന്‍ വര്‍ണപ്പൊടികള്‍ കൊണ്ട് കളങ്ങള്‍ ചിത്രീകരിക്കും.
Continue Reading