ഭഗവതിസേവ

ദൈവീകപൂജ. ദുര്‍ഗാപൂജ, കര്‍ക്കടകം, വൃശ്ചികം എന്നീ മാസങ്ങളിലും, ജന്‍മനക്ഷത്രാദികളിലും ഭഗവതിസേവ നടത്താറുണ്ട്. ആപത്തുകള്‍ നീങ്ങി ഐശ്വര്യമുണ്ടാകുവാനാണ് ഭഗവതിസേവ നടത്തുന്നത്. ഇതിന് പ്രത്യേക പത്മമിടണം. ദുര്‍ഗാചക്രം, കാര്‍ത്തികപത്മം, ശക്തിദണ്ഡ്, വീരാളി തുടങ്ങിയ പേരുകളില്‍ പല പത്മങ്ങളുണ്ട്. അവയിലൊന്നാണ് ഇടുക. ദേവിയുടെ ത്രികാലപൂജയാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്.
Continue Reading

വീരാളി

1.കറുപ്പ്. ചുവപ്പ്, വെളുപ്പ്, പച്ച, മഞ്ഞ എന്നീ നിറങ്ങള്‍ കൊണ്ടുള്ള പ്രത്യേക ചിത്രീകരണം. ക്ഷേത്രങ്ങളുടെയും പള്ളിയറകളുടെയും ചുമരിലും തട്ടുകളിലും മറ്റും വീരാളി ചിത്രീകരിച്ചു കാണാറുണ്ട്. ഭഗവതിക്കാവുകളില്‍ വിഗ്രഹത്തിനു പിറകില്‍ ചുമരിലോ, പലകയിലോ വീരാളി ചിത്രീകരിച്ചിരിക്കുക പതിവാണ്. ഉത്തരകേരളത്തില്‍ കിടാരന്മാര്‍ എന്ന സമുദായക്കാരാണ്…
Continue Reading