Tag archives for ഇല

ഒടികുത്തല്‍

നിരോധനചിഹ്‌നം. ഏതെങ്കിലും ചെറിയ കമ്പോടുകൂടിയ തോല് (ഇല) യാണ് ഒടികുത്താന്‍ ഉപയോഗിക്കുന്നത്. വാരവും പാട്ടവും കൊടുക്കാതിരുന്നാല്‍, അതു വസൂലാക്കാന്‍ ജന്മികള്‍ പണ്ട് കൃഷി സ്ഥലത്ത് തോലുകെട്ടുമായിരുന്നു. ഒടികുത്തിയാല്‍ കൃഷിക്കാര്‍ അവിടെ പ്രവേശിച്ച് വിളവെടുക്കരുത്. സര്‍ക്കാരിന് നികുതി കൊടുക്കാനുണ്ടെങ്കിലും ഇങ്ങനെ ഒടികുത്താറുണ്ട്.
Continue Reading

അഞ്ജനം നോക്കുംവിദ്യ

നിഗൂഡരഹസ്യങ്ങളും ഭൂത-ഭാവി-വര്‍ത്തമാന ഫലങ്ങളും അറിയാനുള്ള മാന്ത്രികവിദ്യ. പ്രത്യേക ഔഷധച്ചെടികളുടെ ഇല, പൂവ്, കായ്, വേര്, ചിലജീവികളുടെ അംശങ്ങള്‍ മുതലായവകൊണ്ടാണ് അഞ്ജനം (മഷിക്കൂട്ട് ) ഉണ്ടാക്കുന്നത്. എണ്ണയിലോ തേനിലോ പാലിലോ ഈ മഷികലര്‍ത്തി നോക്കിയാണ് ലക്ഷണം കാണുന്നത്. വിചാരിച്ച കാര്യം നടക്കുമെന്നാണ് വിശ്വാസം.
Continue Reading