Tag archives for നിവേദ്യം

ദേവപ്രശ്‌നം

ക്ഷേത്രങ്ങളിലോ കാവുകളിലോ മറ്റു ദേവസ്ഥാനങ്ങളിലോ വച്ചു നടത്തുന്ന അഷ്ടമംഗല്യപ്രശ്‌നം. സ്വര്‍ണപ്രശ്‌നമെന്നും പറയും. ഭൂതവര്‍ത്തമാനഭാവികാര്യങ്ങള്‍ ദേവപ്രശ്‌നത്തിലൂടെ ചിന്തചെയ്യാം. ക്ഷേത്രം, ബിംബം, സാന്നിധ്യം എന്നിവ ലഗ്നഭാവം കൊണ്ടും നിധി, ഭണ്ഢാരം, ധനം, ഊരാളന്മാര്‍ എന്നിവ രണ്ടാംഭാവം കൊണ്ടും പരിചാരകന്‍, നിവേദ്യം എന്നിവ മൂന്നാംഭാവംകൊണ്ടും പ്രസാദം,…
Continue Reading

ഉരുളി

ഓടുകൊണ്ടോ പിച്ചളകൊണ്ടോ വെള്ളികൊണ്ടോ വാര്‍ത്തുണ്ടാക്കുന്ന പരന്നപാത്രം. ക്ഷേത്രങ്ങളിലും മറ്റും നിവേദ്യം, പായസം എന്നിവ പാകം ചെയ്യുന്നത് ഉരുളിയിലാണ്.
Continue Reading

അവില്‍ നിവേദ്യം

ദേവീദേവന്‍മാര്‍ക്ക് അവില്‍ നിവേദ്യം പതിവുണ്ടെങ്കിലും അവില്‍ വഴിപാട് മുഖ്യമായി ശ്രീഹനുമാനാണ്. ഗുരുവായൂരിലും മറ്റു പല വൈഷ്ണവ ക്ഷേത്രങ്ങളിലും അവില്‍ നിവേദ്യം പതിവുണ്ട്.
Continue Reading

അച്ചുകുളി

അനുഷ്ഠാനപരമായ ഒരുകുളി. ബ്രാഹ്മണകന്യകമാര്‍ മംഗല്യത്തിനുവേണ്ടി ചെയ്യുന്ന കര്‍മ്മം. ചിങ്ങമാസത്തില്‍ പതിവ്. ദശപുഷ്പങ്ങള്‍ കൈയിലെടുത്തുകൊണ്ടാണ് ഈ പ്രാത:സ്‌നാനം. കുളിക്കുശേഷം 'അച്ചി'ന് നിവേദ്യം കഴിക്കും. പാര്‍വ്വതി സങ്കല്പത്തിലുള്ള മണ്‍രൂപമാണിത്.
Continue Reading