Tag archives for വിനോദകല

വടിതല്ല്

മധ്യകേരളത്തിലെ ദളിതര്‍ക്കിടയില്‍ പ്രചാരമുള്ള വിനോദകല. രണ്ടുപേര്‍ക്കു പങ്കെടുക്കാം. താളനിബന്ധമായ ചുവടെടുപ്പുകളോടെ വടികൊണ്ട് അടിക്കുകയും തടുക്കുകയുമാണ് 'വടിതല്ലി'ന്റെ സ്വഭാവം. കളിക്ക് താളമേളക്കൊഴുപ്പ് നല്‍കുവാന്‍ ചെണ്ടകൊട്ടും. കളരിപ്പയറ്റിലെ വടിപ്പയറ്റിനെ അനുസ്മരിപ്പിക്കുന്നതാണ് ഈ കല.
Continue Reading

പന്നികെട്ട്

ദക്ഷിണകേരളത്തില്‍, പ്രത്യേകിച്ചും മധ്യതിരുവിതാംകൂറില്‍ പ്രചാരമുള്ള വിനോദകല. പന്നികളുടെയും നായാട്ടുകാരുടെയും വേഷമണിഞ്ഞുകൊണ്ടുള്ള കളിയാണ് 'പന്നികെട്ട്.' വൈക്കോലും ഉണക്കിലയും മറ്റുമാണ് വേഷങ്ങള്‍ക്ക് വെച്ചുകെട്ടുക. ഈ പ്രാകൃതനൃത്തം രാത്രികാലങ്ങളിലാണ് പതിവ്. തിരുവാതിരോത്സവത്തിലും മറ്റും പന്നികെട്ടുകളി ചിലേടങ്ങളില്‍ പതിവുണ്ട്. പുരുഷന്മാരുടെ വിനോദമാണിത്.
Continue Reading

ആട്ടക്കളം

കര്‍ഷകരുടെ ഒരു വിനോദകല. കൊയ്ത്തുകാലത്ത് ഉത്തരകേരളത്തില്‍ നടത്തുന്നത്. പത്തോ പതിനഞ്ചോ ആളുകള്‍ പങ്കെടുക്കും. ഇരുചേരിയായി തിരിഞ്ഞാണ് ഈ മത്‌സരക്കളി.
Continue Reading