Tag archives for avanappalaka

ഓസകാണല്‍

'ഓശകാണുക' എന്നും പറയും. ഒരുതരം ഓശാര (ഉപചാരം) മാണിത്. ഉത്തരകേരളത്തിലെ ബ്രാഹ്മണരുടെയിടയില്‍ വേളിക്കുശേഷമുള്ള 'പത്താംവേളി' കഴിഞ്ഞാല്‍ നടത്തുന്ന ചടങ്ങ്. ഉച്ചഭക്ഷണത്തിനുശേഷം വധൂവരന്‍മാരെ വിളക്കും ആവണപ്പലകയും വച്ചിരുത്തി, ബന്ധുമിത്രാദികള്‍ പൊന്നും പണവും പൊലിക്കുന്നു.
Continue Reading

ആവണപ്പലക

അവണപ്പലക എന്നും പറയാറുണ്ട്. ഇരിക്കാന്‍ ഉപയോഗിക്കുന്ന വാലുള്ള പലക. പ്ലാവിന്റെ തടികൊണ്ടാണ് സാധാരണ ഉണ്ടാക്കാറ്. ഇതിന്റെ പുറവും വാലും ആമയുടെ ശില്പവേലകൊണ്ട് മോടിപിടിപ്പിക്കും.
Continue Reading

ആമപ്പലക

ഇരിക്കാന്‍ ഉപയോഗിക്കുന്ന ഒരുതരം മരപ്പലക. പ്‌ളാവുകൊണ്ട് ആമയുടെ രൂപത്തില്‍ കൊത്തിയുണ്ടാക്കുന്നതാണ്. ഒരുതരം ആവണപ്പലക തന്നെയാണിത്.
Continue Reading