Tag archives for charmavadhyam

മകുടം

ഒരുതരം ചര്‍മവാദ്യം. വലിയ തപ്പുപോലുള്ളത്. ദക്ഷിണ തിരുവിതാംകൂറില്‍ കണിയാന്‍കൂത്തനും ഐവര്‍കളിക്കും, ശാര്‍ക്കരയില്‍ കാളിയൂട്ടിനും കോട്ടയത്തും മറ്റും അര്‍ജൂനനൃത്തത്തിനും മകുടം ഉപയോഗിക്കും. മകുടി എന്നത് ഒരു ഊത്തവാദ്യമാണ്. സര്‍പ്പപ്രീതിക്കുവേണ്ടിയാണ് മുഖ്യമായും അത് വായിക്കുക.
Continue Reading

മുറിച്ചെണ്ട

ഒരുതരം ചര്‍മവാദ്യം. ഒരു ഭാഗത്തുമാത്രം തോലുള്ളതും, ചെണ്ടയുടെ പകുതിയില്‍ കുറഞ്ഞ നീളം ഉള്ളതുമാണ് മുറിച്ചെണ്ട. ഇത് കൈയിലെടുത്ത് നടന്നു കൊട്ടാം. കോഴിക്കോടു ജില്ലയിലെ പാണന്‍മാര്‍ക്കിടയിലും മറ്റും ഈ വാദ്യമുണ്ട്.
Continue Reading

തമ്പേറ്

ഒരുതരം ചര്‍മവാദ്യം, പറപോലുള്ളത്. പതിനെട്ടു വാദ്യങ്ങളില്‍പ്പെട്ടതാണ് തമ്പേറ്. തുള്ളല്‍പ്പാട്ടുകളില്‍ പരാമര്‍ശിക്കുന്നുണ്ട്.
Continue Reading

ഉടുക്ക്‌

കേരളത്തില്‍ സര്‍വ്വസാധാരണമായി കണ്ടുവരുന്ന ഒരു ചര്‍മ്മവാദ്യം. മദ്ധ്യഭാഗം വണ്ണംകുറഞ്ഞ ചെറിയ മരക്കുറ്റിയാണ് ഉടുക്ക് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നത്. കുഞ്ചന്‍നമ്പ്യാരുടെ തുള്ളല്‍പ്പാട്ടുകളില്‍ പലേടത്തും ഉടുക്കിനെപ്പറ്റി പരാമര്‍ശമുണ്ട്.
Continue Reading

ഈഴാറ

ത്യശൂര്‍, പാലക്കാട് ജില്ലകളില്‍ ഉപയോഗിക്കുന്ന ചര്‍മ്മവാദ്യം. പ്ലാവുകൊണ്ടാണ് ഇതിന്റെ കുറ്റി നിര്‍മ്മിച്ചിട്ടുള്ളത്. മുണ്ടിയന്‍ പാട്ട്, ചാത്തന്‍കളം എന്നിവയ്ക്ക് ഇത് ഉപയോഗിക്കും.
Continue Reading

അമ്പിളിവളയം

ഒരു ചര്‍മ്മവാദ്യം. ചന്ദ്രവളയം എന്നും പറയും. ഇതിന് സംഘകാലത്തെ പഴക്കമുണ്ട്. ഓടുകൊണ്ടു നിര്‍മ്മിച്ച വളയത്തിന് ഉടുമ്പിന്റെ തോലുപൊതിഞ്ഞാണ് അമ്പിളിവളയം ഉണ്ടാക്കുന്നത്. തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഈ വാദ്യം ഉപയോഗിച്ച് രാമകഥപ്പാട്ട് പാടിയിരുന്നു. ഇപ്പോള്‍ ഇത് പ്രചാരലുപ്തമായി.
Continue Reading