Tag archives for deepam

ദീപം

അഷ്ടമംഗല്യങ്ങളിലൊന്ന്. എണ്ണ, വിളക്ക്, തിരി, അഗ്നിസംയോഗം എന്നിവ ചേര്‍ന്നാല്‍ ദീപമായി. ഒന്നു കുറഞ്ഞാല്‍ ദീപത്വമില്ല. എല്ലാ കര്‍മങ്ങള്‍ക്കും ദീപം വേണം. ഹിരണ്യക, കനക, രക്ത, കൃഷ്ണ, പിംഗള, ബഹുരൂപ, അതിരിക്ത എന്നിങ്ങനെ ദീപജ്വാലയ്ക്ക് ഏഴുജിഹ്വകള്‍, ദീപജ്വാല തടിച്ചതും നീളമുള്ളതും ആയിരിക്കണം. വിറയ്ക്കാന്‍…
Continue Reading

തലയിലെഴുത്ത്

പ്രസവിച്ച് ഏഴാം ദിവസം രാത്രിയില്‍ നടത്താറുള്ള ഒരു ചടങ്ങ്. ദീപം, എഴുത്തോല, എഴുത്താണി എന്നിവ വച്ച് ആ മുറിയില്‍ കുട്ടിയെക്കിടത്തി മറ്റുള്ളവര്‍ മാറിനില്‍ക്കും. ശിശുവിന്റെ തലയിലെഴുത്ത് നടക്കുന്നത് അപ്പോഴാണെന്നാണ് വിശ്വാസം. ഉത്തരകേരളത്തില്‍ ബ്രാഹ്മണര്‍ക്കിടയില്‍ ഈ ചടങ്ങുണ്ട്.
Continue Reading

ആചാരവിളക്ക്‌

വെളിച്ചത്തിന്റെ ആവശ്യമില്ലെങ്കിലും ആചാരം പ്രമാണിച്ച് കത്തിച്ചുവയ്ക്കുന്ന ദീപം. മംഗളകര്‍മ്മങ്ങള്‍ക്കും അനുഷ്ഠാനച്ചടങ്ങുകള്‍ക്കും പകലാണെങ്കിലും ചെറിയൊരു നിലവിളക്കെങ്കിലും എണ്ണ നിറച്ചു കത്തിക്കുന്ന പതിവുണ്ട്.
Continue Reading

അഷ്ടമാംഗല്യം

മംഗളകരമായ ചടങ്ങുകള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും സജ്ജീകരിക്കേണ്ട എട്ട് വസ്തുക്കള്‍. അഷ്ടമാംഗല്യം പലവിധത്തിലുണ്ട്. ഒന്നു രണ്ട് ഉദാഹരണങ്ങള്‍: 1. താംബൂലം, അക്ഷതം, അടയ്ക്ക, ചെപ്പ് (ദാരുഭാജനം), വസ്ത്രം, കണ്ണാടി, ഗ്രന്ഥം, ദീപം. 2. ചെപ്പ്, കണ്ണാടി, സ്വര്‍ണ്ണം, പുഷ്പം, അക്ഷതം, ഫലം, താംബൂലം, ഗ്രന്ഥം.…
Continue Reading