Tag archives for durmandravadam

ഒടിയന്‍മാര്‍

ദുര്‍മന്ത്രവാദപരമായ ക്ഷുദ്രകര്‍മ്മങ്ങള്‍ ചെയ്യുന്നവര്‍. ഗിരിവര്‍ഗ്ഗക്കാരില്‍ മിക്ക വിഭാഗക്കാരിലും ഒടിയന്‍മാരുണ്ട്. അടിയന്‍, കുറിച്യര്‍, പാണന്‍, പണിയന്‍, കുറവന്‍ തുടങ്ങിയവരൊക്കെ ഒടിവിദ്യ പാരമ്പര്യ തൊഴിലാക്കിയവരാണ്. എന്തു നീചകര്‍മ്മവും ചെയ്യാന്‍ മടിയില്ലാത്തവരായതിനാല്‍ സമൂഹം ഒടിയന്‍മാരെ ഭയപ്പെട്ടിരുന്നു.
Continue Reading

ആഭിചാരം

മന്ത്രവാദപരമായ ക്ഷുദ്രപ്രവൃത്തി. കൂടപത്രം (കൂടോത്രം), മാരണം, ഒടി, മറി തുടങ്ങിയ ദുര്‍മന്ത്രവാദ ക്രിയകള്‍. മന്ത്രവാദികള്‍ക്ക്, പ്രത്യേകിച്ച് ആഭിചാരകന്‍മാര്‍ക്ക് സമൂഹത്തില്‍ പണ്ട് നല്ല സ്ഥാനമുണ്ടായിരുന്നു. ആഭിചാരകര്‍മ്മംകൊണ്ട് ശത്രുക്കളെ നശിപ്പിക്കാന്‍ കഴിയുമെന്നാണ് വിശ്വാസം. ഇതിനായി ആളുകള്‍ അവരെ ഉപയോഗിച്ചിരുന്നു.
Continue Reading

ആകര്‍ഷണം

മാന്ത്രികമായ വശ്യപ്രയോഗത്തിന്റെ ഒരു ഭാഗം. ബലാല്‍ക്കാരമായി അന്യരെ സ്വന്തം അരികിലേക്കു വരുത്തുകയോ മറ്റുള്ളവരുടെ മനസ്‌സിനെ അനുകൂലമായി നിയന്ത്രിക്കുകയോ ചെയ്യാനുള്ള ഒരു മന്ത്രവിദ്യ. സന്മന്ത്രവാദപരമായും ദുര്‍മന്ത്രവാദപരമായും ഇതുചെയ്യാം. ആകര്‍ഷണത്തിന് മന്ത്രം, യന്ത്രം, ഔഷധം എന്നീ ഘടകങ്ങള്‍. വെള്ളത്തില്‍ ഇറങ്ങിനിന്ന് 'ഓം നമോ ആദിപുരുഷായ…
Continue Reading