Tag archives for kaniyan

ബാലചികില്‍സ

ബാലചികില്‍സയുടെ കാര്യത്തില്‍ കേരളത്തിന് സ്വന്തമായിത്തന്നെ എടുത്തുപറയാവുന്ന പാരമ്പര്യമുണ്ട്. വണ്ണാന്‍, പുള്ളുവന്‍, കണിയാന്‍ തുടങ്ങിയ വംശീയപാരമ്പര്യമുള്ള വൈദ്യന്‍മാരില്‍ മിക്കവിഭാഗക്കാരും ബാലചികില്‍സയില്‍ പ്രത്യേകം വൈദഗ്ധ്യമുള്ളവരാണ്. ബാലചികില്‍സയെ സംബന്ധിച്ചുള്ള അനേകം ഗ്രന്ഥങ്ങള്‍ ഇവിടെ ഉണ്ടായിട്ടുണ്ട്. പലതും താളിയോലഗ്രന്ഥ രൂപത്തില്‍ അപ്രകാശിതങ്ങളുമാണ്. ബാലചികില്‍സയ്ക്കുള്ള ഒറ്റമൂലികള്‍ ഘൃതങ്ങള്‍ ഗുളികകള്‍…
Continue Reading

പണിക്കര്‍

ഒരു സമുദായം. നായന്മാര്‍ക്ക് തുല്യമായ സമുദായപദവി ഉള്ളവരാണ് പണിക്കര്‍ സമുദായക്കാര്‍. ആയുധവിദ്യ പഠിച്ചവര്‍ക്ക് 'പണിക്കര്‍' എന്ന സ്ഥാനപ്പേര് നല്‍കാറുണ്ട്. ഉത്തരകേരളത്തില്‍ പൂരക്കളി ആശാന്മാപൂരക്കളിപ്പണിക്കര്‍ എന്നാണ് വിളിക്കുന്നത്. മലയന്‍ തുടങ്ങിയ ചില കലാപാരമ്പര്യമുള്ള വര്‍ഗക്കാര്‍ക്കും 'പണിക്കര്‍' എന്ന് ആചാരപ്പേരുണ്ട്. കഥകളി വിദ്ഗ്ദ്ധന്മാര്‍ക്കും മറ്റും…
Continue Reading

കണിയാന്‍കളി

ഉത്തരകേരളത്തിലെ (തലശേ്ശരി താലൂക്കില്‍) കണിയാന്‍ സമുദായത്തില്‍പ്പെട്ടവര്‍ അവതരിപ്പിക്കുന്ന അനുഷ്ഠാനപരമായ കലാപ്രകടനം. അണ്ടലൂര്‍ക്കാവില്‍ കണിയാന്‍ കളി പതിവുണ്ട്. ദൈവത്താര്‍, അങ്കക്കാരന്‍, ബപ്പുരന്‍ എന്നീ തെയ്യങ്ങളുടെ മുടിവെക്കുന്ന വേളയിലാണ് അവര്‍ ആ അഭ്യാസപ്രകടനങ്ങള്‍ നടത്തുക.
Continue Reading

കണിയാന്‍

ജ്യോതിഷം, മന്ത്രവാദം എന്നീപാരമ്പര്യമുള്ള സമുദായക്കാരാണ് കണിയാന്മാര്‍. ഇവര്‍ കണിശന്‍, ഗണകന്‍, കണിയാര്‍, പണിക്കര്‍, ഗുരുക്കള്‍, കളരിപ്പണിക്കര്‍ എന്നീ പേരുകളിലും അറിയപ്പെടുന്നു. 'കണി' എന്നും വിളിക്കുമായിരുന്നു. സംഘകാലകൃതികളില്‍ കണിയാന്മാരെക്കുറിച്ച് പരാമര്‍ശമുണ്ട്.
Continue Reading